ഗവ. യു.പി.എസ്. കരകുളം/അക്ഷരവൃക്ഷം/ഇതും കടന്നു പോകും/ഇതും കടന്നു പോകും

Schoolwiki സംരംഭത്തിൽ നിന്ന്
ഇതും കടന്നു പോകും

ചേ൪ന്നുനിന്നീടാം, നമുക്കു
ചെറുത്തുനിന്നിടാം
കൊറോണ എന്ന മഹാമാരിയുടെ കഥ കഴിച്ചീടാം
ഭയന്നിടില്ല നാം, തകർന്നിടില്ല നാം
ചെറുത്തുനിന്നീടാം, ഒന്നായി കൈകൾ കോ൪ത്തീടാം.
ലോകംമുഴുവ൯ ഭീതിയിലാക്കുന്ന
കൊറോണ എന്ന വൈറസിനെ തോൽപ്പിക്കാ൯
കൈകൾ നമുക്കു ഇടയ്ക്കിടെ
സോപ്പുകൊണ്ടുകഴുകാം
തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും
തൂവാല കൊണ്ട് മുഖംമറയ്ക്കാം
സാമൂഹിക അകലം പാലിക്കാം
നാട്ടിൽ നിന്ന് ഈ വിപത്തകന്നീടുംവരെ
തോൽക്കുകയില്ല നമ്മൾ
വീട്ടിലിരുന്നു തോൽപ്പിക്കും
കൊറോണ എന്ന വൈറസിനെ
ഭയമല്ല വേണ്ടത് ജനങ്ങളേ
ജാഗ്രതയാണ് വേണ്ടത്
കരുതലോടെ കൂട്ടിനുണ്ട്
കേരളം ഇന്നിവിടെ.

Swaroop C S
3 B ഗവ യു പി എസ് കരകുളം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത