ഗവ. യു.പി.എസ്. ഇടനില/അക്ഷരവൃക്ഷം/അദൃശ്യ രാക്ഷസൻ

Schoolwiki സംരംഭത്തിൽ നിന്ന്
അദൃശ്യ രാക്ഷസൻ
   അദൃശ്യ രാക്ഷസൻ 

2019 ഡിസംബർ പകുതിയായതോടെ ഭൂമിയിൽ വളരെ ചെറുതും അതിഭയാനകവുമായ ഒരു ജീവി പ്രത്യക്ഷപ്പെട്ടു. അവൻ എവിടെ നിന്നാ വന്നത് ? അന്യ ഗ്രഹത്തിൽ നിന്നോ?അതോ ആകാശത്തു നിന്നോ ? ആർക്കും അറിയില്ല .ആ ജീവിയുടെ ദേഷ്യവും പകയും ലോകത്തിലുള്ള മനുഷ്യരോട് മാത്രമായിരുന്നു .അവൻ ഭൂമിയിലെ മനുഷ്യനെ ഒന്നൊന്നായി കൊന്നു തിന്നാൻ തുടങ്ങി. കൊന്നും തിന്നും അവൻ ലോകമാകെ പന്തലിച്ചു. ആ ഭീകര ജീവിക്കു ജാതിയോ മതമോ വർണ്ണമോ ഭാഷയോ ഒന്നും പ്രശനം ഇല്ലായിരുന്നു. ജനങ്ങൾ ആകെ ഭയത്തിലും ആശങ്കയിലും ആയി.അവസാനം ജനങ്ങൾ ഒരു തീരുമാനമെടുത്തു .കുറച്ചു നാളേക് ആരും പുറത്തു ഇറങ്ങേണ്ട .ജനങ്ങൾ എല്ലാം വീട്ടിൽ കഴിയാൻ തുടങ്ങി. റോഡുകൾ വിജനമായി. സ്കൂളുകൾ അടച്ചിട്ടു. കടകളും കച്ചവടവും നിലച്ചു. പൊതുപരിപാടികൾ നിർത്തലാക്കി. ആ ഭീകരജീവി മനുഷ്യരെ കിട്ടാനുള്ള ശ്രമം നടത്തി കൊണ്ടേ ഇരുന്നു. അവൻ ഓരോ പൊതുസ്ഥലങ്ങളിലും മനുഷ്യനെ തേടി നടന്നു. അവസാനം വിശന്നു ക്ഷീണിച്ചു അവശനായ ആ ഭയാനക ജീവികൾ സ്വയം നശിച്ചു ലോകത്തിൽ നിന്നും വിടപറഞ്ഞു..........

അമാൻ മുഹമ്മദ്
2B ഗവ യു പി എസ് ഇടനില
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം