അതിരുകൾ ഇല്ലാതെ പകരുമാ വ്യാധിയെ അറുത്തെറിഞ്ഞിടാം ഈ മണ്ണിൽ നിന്നും. അകലമില്ലാതെ നടക്കും ജനങ്ങളെ അറിയുക- നിങ്ങളതു കോവിഡെന്ന്. ആധിയല്ല നമുക്കാവശ്യം ഇന്നീ വ്യാധിയെ തീർക്കുവാനുള്ള മാർഗം. എന്നും തിരക്കുള്ള റോഡുകളും മറ്റ് വ്യാപാര കേന്ദ്രങ്ങളും പൂട്ടിടേണം. അകലവും ശുചിത്വവും പാലിക്കുക നമ്മൾ ആരോഗ്യ രംഗത്തിൻ വാക്കു കേൾക്കൂ. ഇത്ര മാത്രമേ പ്രതിരോധിക്കാൻ ആകെ ഉള്ളൂ നമു- ക്കിന്ന് മാർഗമായി.
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - കവിത