ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/കൊറോണ -നീ അകലെ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ -നീ അകലെ

കൊറോണ -നീ അകലെ
മതമില്ല രാഷ്ട്രീയ ചിന്തയില്ല
മരണത്തിനുണ്ടോ കുലമഹത്വം
ലോക്കിട്ടു നമ്മൾ അകത്തിരിക്കെ
വൈറസു നാടെങ്ങും സഞ്ചരിപ്പൂ
ആരെയുമെപ്പൊഴും കൊണ്ടുപോകാൻ
ആരാച്ചാരായി കൊറോണ നടപ്പൂ
വെറുതെയിരിക്കാതെ നമ്മൾ വീട്ടിൻ
പരിസരമാകെ ശുചിത്വമാക്കു
അഴകും വിശുദ്ധിയുമുള്ള വീട്ടിൻ
പരിസരമെങ്ങുമശാന്തമാവില്ല
ഈ മഹാമാരിയെ വെല്ലുവാനായി
ഹാ നമുക്കൊന്നിക്കാം കൂട്ടുകാരെ
ദേഹവും കൈകളും വൃത്തിയാക്കു
മോഹഭംഗത്തിനിട വരാതെ
തകർക്കുക നമ്മൾ കൈച്ചങ്ങലകൾ
ഉയർത്തെഴുന്നേൽക്കു പുതിയ യുഗത്തിൽ
 

അർജുൻ കൃഷ്ണ
3 C ഗവ. യു. പി. എസ് , വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - കവിത