ഗവ. മോഡൽ എച്ച് എസ്സ് എസ്സ് അമ്പലപ്പുഴ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2021 22 വർഷത്തെ സ്കൂൾ തല ഉദ്ഘാടനം ഓൺലൈനായി ജൂലൈ 22നാണ് നടന്നത് .അതിനുശേഷം കുട്ടികൾ അവരുടെ രചനകളും കാവ്യാലാപന വും നാടൻപാട്ടും ഒക്കെ വിദ്യാരംഗം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. ആഗസ്റ്റ് 25 ആം തീയതി സ്കൂൾതല മത്സരങ്ങൾ ഓൺലൈനായി നടത്തി .കുട്ടികളുടെ പങ്കാളിത്തം സജീവമായിരുന്നു.

വിദ്യാരംഗം കലാസാഹിത്യവേദി അമ്പലപ്പുഴ ഉപജില്ലാ സാഹിത്യ മത്സരത്തിൽ പുസ്തക ആസ്വാദനത്തിന് പേജ് ലക്ഷ്മി ആർ ഒന്നാം സ്ഥാനം ലഭിച്ചു. വായനാദിനത്തോടനുബന്ധിച്ച് സാഹിത്യ ക്വിസ് സംഘടിപ്പിച്ചു കുട്ടികളുടെ വായനാനുഭവങ്ങൾ ഉൾപ്പെടുത്തി .

ഡിജിറ്റൽ പ്രെസൻറ്റേഷൻ തയ്യാറാക്കി ആലപ്പുഴ ജില്ലാ പഞ്ചായത്തും വിദ്യാരംഗം കലാസാഹിത്യവേദിയും സംയുക്തമായി നടത്തിയ വായനാ വാരാഘോഷ പരിപാടിയുടെ ഭാഗമായി നടത്തിയ പ്രസംഗമത്സരത്തിൽ തേജാ ലക്ഷ്മിക്ക് ഒന്നാം സ്ഥാനം ലഭിച്ചു .ആലപ്പുഴ റവന്യൂ ജില്ലാ സാഹിത്യോത്സവത്തിലും പുസ്തകാസ്വാദനം തേജലക്ഷ്മിക്ക് മൂന്നാം സ്ഥാനം ലഭിക്കുകയുണ്ടായി.