ഗവ. മോഡൽഎൽ പി എസ് തൈക്കാട്/അക്ഷരവൃക്ഷം/വൈറസ് ഓർമ്മപ്പെടുത്തുന്നത്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ് ഓർമ്മപ്പെടുത്തുന്നത്

ലോക്ക് ഡൗൺ സമയത്ത് ഞാൻ കണ്ട സിനിമകളിൽ ഒന്നായിരുന്നു ' വൈറസ് '. നമ്മുടെ ഇപ്പോഴത്തെ സാഹചര്യവുമായി ബന്ധമുള്ള ഒരു സിനിമയായിരുന്നു അത്. ആഷിക് അബു സംവിധാനം ചെയ്ത സിനിമയായിരുന്നു ഇത്. കോവിഡ്- 19 സാഹചര്യങ്ങളുമായി ബന്ധപ്പെട്ട സീനുകളായതിനാൽ എനിക്ക് കാണാൻ വലിയ താല്പര്യം തോന്നി.സിനിമയുടെ അവസാനം രോഗികൾ സുഖം പ്രാപിക്കുന്നതാണ് എനിക്കിഷ്ടപ്പെട്ട സീൻ . ലളിതമായ സംഗീതമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .കുഞ്ചാക്കോ ബോബൻ, പാർവ്വതി ,റിമ കല്ലിംഗൽ, ടൊവിനോ ,ആസിഫ് അലി എന്നിവരാണ് ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്നത്. ' വൈറസ് ' എന്ന സിനിമയുടെ അവസാനം പോലെ നമ്മുടെ സമൂഹത്തിൽ പടർന്ന കൊറോണ എന്ന മഹാവ്യാധിയെ അകറ്റാൻ നമുക്ക് സാധിക്കട്ടെ.

അക്ഷയ് ബോബൻ
3 എ ഗവ. മോഡൽഎൽ പി എസ് തൈക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം