ഗവ. മോഡൽഎൽ പി എസ് തൈക്കാട്/അക്ഷരവൃക്ഷം/ഉല്ലാസം

Schoolwiki സംരംഭത്തിൽ നിന്ന്
ഉല്ലാസം

വീടിനു ചുറ്റും പ്രകൃതിയെ നോക്കാം
പഠിക്കാം പുതു പുതു പാഠങ്ങൾ
പക്ഷിപ്പാട്ടുകൾ ,പൂവിന് പല നിറം
ചോണനുറുമ്പിന് കിന്നാരം
കേട്ട് നടക്കാം കണ്ടു പഠിക്കാം
സ്പർശിച്ചറിയാം വൈവിധ്യം
ഫോൺ തുറന്നാൽ ഒരു ടീച്ചർ
സ്നേഹത്തോടെ വിളിച്ചീടും
കൂട്ടരുമുണ്ടീ ഓൺലൈൻ ഗ്രൂപ്പിൽ
ചെയ്തു പഠിക്കാൻ ഒരുപാട്
പടം വരയ്ക്കൽ ,നിറം കൊടുക്കൽ
വാർത്താവായന ,കഥ ,കവിത
എന്തിനും ഏതിനും കൂടെയുണ്ടമ്മ
സംശയം തീർക്കാൻ ഉണ്ടച്ഛൻ
പാടിയുറക്കാൻ ഉണ്ട് അച്ചാച്ചൻ
വാരിത്തരുവാൻ ഉണ്ടമ്മാമ്മ
നീർകാറ്റും കുളിരും കടലും പറയുന്നു
രോഗം വന്നു പോയാലും ഇത് പോലെ
ഒരു മാസം ഇനി വേണം
ഇതു പോലെ ഒരു മാസം ഇനി വേണം
ഇതുപോലെ ഒരു മാസം ഇനി വേണം

ഗഗനതാര
4 A ഗവ. മോഡൽഎൽ പി എസ് തൈക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത