ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

ലഹരി എന്ന മഹാവിപത്ത്

ലഹരി വിരുദ്ധ പ്രതിജ്ഞ

മനുഷ്യസമൂഹത്തെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു വിപത്താണ് ലഹരി ഉപയോഗം.കലാലയങ്ങളിലെ ലഹരി ഉപയോഗങ്ങളെ സംബന്ധിച്ച് സംസ്ഥാന ആഭ്യന്തരവകുപ്പിൻറെ വെളിപ്പെടുത്തൽ ഭീതിജനകമാണ്.സ്കൂൾ ,കോളേജ് തലങ്ങളിലെ കുട്ടികളെ ലഹരി മരുന്നിൻറെ ഉപഭോക്താക്കളാക്കുവാനും വിതരണക്കാരാക്കുവാനും ലഹരി മാഫിയകൾ ശ്രമിച്ചുകൊണ്ടിരിക്കുന്നു.ലഹരി ഉപയോഗം ശാരീരികമായും മാനസികമായും ഒട്ടനവധി പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.കൃത്യമായ ബോധവത്ക്കരണത്തിലൂടെ ഒരു പരിധി വരെ ലഹരി ഉപയോഗത്തെ തടയാവുന്നതാണ്. ഇതിനായി സമൂഹം ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ടിയിരിക്കുന്നു.