ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ്ബ്

സാമൂഹ്യജീവി എന്ന നിലയിൽ കുട്ടികളിൽ സാമൂഹ്യ പ്രതിബദ്ധത വളർത്തുവാനും രാഷ്ട്ര പുനർനിർമ്മാണത്തിൽ പങ്കാളികളാകാനും ദേശസ്നേഹം വളർത്തുവാനും വർത്തമാന കാലഘട്ടത്തിലെ വെല്ലുവിളികളെ നേരിടുവാനും സാമൂഹ്യശാസ്ത്ര ക്ലബ്ബിലൂടെ ലക്ഷ്യമിടുന്നു.സോഷ്യൽ സയൻസ് അധ്യാപകൻ കൺവീനറായും കുട്ടികളിൽ നിന്ന് തെര‍ഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഭാരവാഹികളായുള്ള സോഷ്യൽ സയൻസ് ക്ലബ്ബ് വിവിധങ്ങളായ പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കുന്നു.ഈ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ ,ബോധവൽക്കരണ ക്ലാസുകൾ എന്നിവയും സംഘടിപ്പിക്കാറുണ്ട്.