പുതിയൊരു ഉദയത്തിനായി കാത്തിരിക്കുന്നു
ആധിയും വ്യാധിയും ഒഴിഞ്ഞൊരു ലോകത്തിനായി
കൈകൂപ്പി നമിക്കുന്നു മാനവരാശി
ഒരുമയുടെ കൂട്ടിൽ ഉല്ലസിക്കാനായി
തരുമോ ഞങ്ങൾക്കിനി സ്നേഹിക്കാനായി നാളുകൾ
കാണുമ്പോൾ ഒരു ഹസ്തദാനവും ആലിംഗനവും നൽകുന്നതിനായി .
പകർച്ചവ്യാധിയായി വന്നൊരു മഹാമാരിയെ
പിടിച്ചു കെട്ടാനായി ലോകരാജ്യങ്ങൾ
മുറിക്കുള്ളിലാക്കുന്നു മനുഷ്യജന്മങ്ങളെ
"ശുചിത്വം" ശീലമാക്കാൻ പഠിപ്പിക്കുന്നു നമ്മെ
പുതിയൊരു ഉദയത്തിനായി കാക്കുന്നു
പകർച്ചവ്യാധി വിട്ടൊഴിഞ്ഞൊരു ലോകത്തിനായി .