ഗവ. ഫിഷറീസ് യൂ പി സ്ക്കൂൾ ഞാറക്കൽ/അക്ഷരവൃക്ഷം/അമ്മൂമ്മക്കവിത

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മൂമ്മക്കവിത

     അമ്മൂമ്മചൊല്ല്യാർന്നു പണ്ട്
      അപ്പനോടമ്മൂമ്മ ചൊല്ല്യാർന്നു പണ്ട്
      എന്ന് എന്നോട് ചൊല്ലുന്നെൻറപ്പൻ
      എന്നുമെന്നോട് ചൊല്ലുന്നെൻറപ്പൻ
      കാലത്തെഴുന്നേറ്റാലപ്പോൾ തന്നെ_
      പല്ലുതേപ്പും കുളീം വേണം
      എന്നിട്ടേ കാപ്പിയാവാവൂ....
      എന്നിട്ടേ എന്തുമാവാവൂ...
      വൃത്തിയും കൃത്യവും വേണം.
      പിന്നെ സത്യവും ശാന്തവും വേണം
      പുഞ്ചിരി തൂകാനൊരല്പം
      പോലുമാരോടുമരുതേ അമാന്തം.
      മൂളരുതാരോടുമൊന്നും_
      മറുപടി പദമായ് മൊഴിയേണമെന്നും
      മൂത്തോരെ നിന്ദിച്ചിടാതെ നിത്യം
      വന്ദിച്ചിടേണം അതെന്നും നിത്യം
      ഭക്തിയും ശ്രദ്ധയും വേണം.
     അറിവിനോടാഗ്രഹം വേണം
      മാതാപിതാഗുരു ദൈവമെന്ന
      വചനം മനസ്സിലും വേണം
      കുറയാതെ പാലിച്ചിടേണം നാടിൻ
      ചട്ടങ്ങളെല്ലാം ശരിയായ്......
      ആരോഗ്യരക്ഷയ്ക്കു വേണ്ടി എന്നും
      ദിനചര്യ തെറ്റാതെ വേണം
 

അർജ്ജുൻ അശോക്
6 എ) ഗവ ഫിഷെറീസ് യു പി സ്കൂൾ ഞാറയ്ക്കൽ
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കവിത