ഗവ. പി. എസ്. എം. എൽ. പി. എസ് കാട്ടാക്കട/അക്ഷരവൃക്ഷം/അപ്പുവും അമ്മുവും

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പുവും അമ്മുവും

ഒരിടത്ത് അപ്പു എന്നു പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു.നല്ല മിടുക്കനായിരുന്നു അപ്പു. അപ്പുവിൻ്റെ വീട്ടിൽ അപ്പുവും, അച്ഛനും, അമ്മയും മാത്രമാണ് ഉണ്ടായിരുന്നത്.അപ്പുവിൻ്റെ ഏറ്റവും വലിയ കൂട്ടുകാരിയായിരുന്നു അടുത്തവീട്ടിലെ അമ്മു. ഇവർ ഒരുമിച്ചാണ് സ്കൂളിൽ പോകുന്നതും വരുന്നതും.ഒരു ദിവസം സ്കൂളിൽ പോകാൻ അപ്പു ഒരുങ്ങി വന്നു പക്ഷെ അമ്മുവിനെ കണ്ടില്ല.അപ്പു അമ്മുവിൻ്റെ വീട്ടിലേക്ക് പോയി അമ്മു മൂടിപ്പുതച്ച് കിടക്കുന്നു അമ്മുവിന് പനിയാണ് അപ്പു അവിടേക്ക് വന്ന അമ്മ പറഞ്ഞു.എന്താണന്ന് അറിയില്ല അമ്മുവിന് ഇടയ്ക്കിടയ്ക്ക് പനി വരുന്നു അമ്മ പറഞ്ഞു. അപ്പുവിന് സങ്കടമായി അവൻ സ്കൂളിലേക്ക് പോയി .വൈകുന്നേരം അപ്പുവും ,അച്ഛനും , അമ്മയും കൂടി അമ്മുവിനെ കാണാൻ പോയി.അപ്പോഴാണ് അമ്മുവിൻ്റെ വീടിൻ്റെ സമീപത്ത് വെള്ളം കെട്ടിക്കിടക്കുന്നത് അപ്പു കണ്ടത് അപ്പു അച്ഛനെ വിളിച്ച് കാണിച്ചു. അവർ നോക്കിയപ്പോൾ അതിൽ നിറയെ കൊതുകുകൾ.അപ്പുവിന് സ്കൂളിൽ പഠിപ്പിച്ച കാര്യം ഓർമ്മ വന്നു. അവൻ അച്ഛനോട് കാര്യങ്ങൾ പറഞ്ഞു.അവർ അകത്തു ചെന്ന് അമ്മുവിൻ്റെ അച്ഛനോട് കാര്യം പറഞ്ഞു.അടുത്ത ദിവസം തന്നെ അമ്മുവിൻ്റെ അച്ഛൻ അതെല്ലാം വൃത്തിയാക്കി.അപ്പുവിന് വളരെ സന്തോഷമായി ഇനി അമ്മുവിന് പനി വരില്ലല്ലോ.

അഞ്ചു
4 ഗവ. പി. എസ്. എം. എൽ. പി. എസ് കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ