ഗവ. ന്യൂ എൽ പി സ്കൂൾ, കല്ലിമേൽ/അക്ഷരവൃക്ഷം/അതിജീവിക്കാം(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവിക്കാം

ചൈനയിൽ നിന്നും വന്നു കൊറോണ
ലോകം മുഴുവൻ വന്നു കൊറോണ
എല്ലാവരേയും പേടിപ്പിച്ചു കൊറോണ
മരണം വിതയ്ക്കും മഹാമാരി കൊറോണ

നേരിടാം നമുക്ക് ഒറ്റക്കെട്ടായി
അതിജീവിക്കാം നമുക്ക് ഒന്നായി

കൈകൾ നന്നായി കഴുകീടാം
സോപ്പും വെള്ളവും ഉപയോഗിച്ച്
മുഖം മറച്ചിടാം മാസ്കിനാൽ
കൂട്ടം കൂടാതെ നിന്നീടാം
സാമൂഹിക അകലം പാലിച്ചീടാം
വൃക്തി ശുചിത്വം പാലിച്ചീടാം
അതിജീവിക്കാം കൊറോണയെ

ആർക്കും മതമില്ല ജാതിയില്ല
എല്ലാവരും ഒരമ്മയുടെ മക്കളാണ്
പൊരുതി മുന്നേറാം ഒറ്റക്കെട്ടായി
അതിജിക്കാം നമുക്ക്‌ ഒന്നായി.

 
പ്രണവ് ജി പ്രശാന്ത്‌
2 എ ഗവ. ന്യൂ എൽ പി സ്കൂൾ, കല്ലിമേൽ
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത