ഗവ. ന്യൂ എൽ.പി.എസ്. ചാത്തങ്കേരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂൾ ചരിത്രം

ചാത്ത‍‍ങ്കേരി പ്രദേശത്തെ കുട്ടികൾക്ക് രണ്ടാം ക്ലാസ്സ് വരെ പഠിക്കാൻ സൗകര്യം ഉണ്ടായിരുന്ന സി.എം.എസ് സ്കൂൾ നിർത്തലാക്കിയതിനാൽ മാർത്തോമാ സഭയുടെ സൺഡേ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഒരുക്കി. തദവസരത്തിൽ ഈ നാട്ടിലെ കുറെ സുമനസുകൾ ചേർന്ന് ഒരു ഗവൺമെന്റ് സ്കൂളിനു വേണ്ടി പ്രയത്നിച്ചു. ചാത്തങ്കേരി മണക്ക് വീട്ടിൽ ശ്രീ.എം.ജെ.ജോസഫിന്റെ പക്കൽ നിന്ന് 34 സെൻറ് ഭൂമി വിലയ്ക്കുവാങ്ങി. അതോടൊപ്പം 5 സെൻറ് ദാനമായി അദ്ദേഹം നൽകുകയും ചെയ്തു. കൂടാതെ കൈപ്പുഴക്കുന്നേൽ ശ്രീമതി ഏലിയാമ്മയിൽ നിന്ന് 4സെൻറ് ഭൂമി കൂടി വാങ്ങി. 1961-ൽ ഇവിടെ ഒരു ഓലഷെഡിൽ പഠനം ആരംഭിച്ചു. പിന്നീട് ഇരുപത്തിയയ്യായിരം രൂപ മുടക്കി ഗവൺമെന്റ് കെട്ടിടം പണിതു. വർഷങ്ങൾക്കുശേഷം ആ കെട്ടിടം നിലം പതിച്ചു.അതിനെ തുടർന്ന് സ്കൂളിനടുത്തു തന്നെ വെള്ളപ്പൊക്കസാഹചര്യത്തിൽ ആളുകൾക്ക് താമസിക്കാൻ പണികഴിപ്പിച്ചിരുന്ന താല്ക്കാലിക കെട്ടിടത്തിലേയ്ക്ക് അധ്യയനം മാറ്റി. എന്നാൽ 2018 - 19 കാലഘട്ടങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിനു ശേഷം ഈ താല്ക്കാലിക കെട്ടിടത്തിനും ബലക്ഷയം ഉണ്ടായി. ആയതിനാൽ സ്കൂൾ സ്ഥിതിചെയ്തിരുന്ന സ്ഥലത്തു നിന്നും ഏകദേശം രണ്ടര കിലോമീറ്റർ അകലെയുള്ള പഞ്ചായത്തുവക കമ്മ്യൂണിറ്റി ഹാളിലാണ് ഇപ്പോൾ പഠനം നടക്കുന്നത്. പുതിയൊരു സ്കൂൾ കെട്ടിടം നിർമിച്ചു കിട്ടുന്നതിനായി പരിശ്രമിക്കുന്നതോടൊപ്പം ഈ നാട്ടിലെ കുരുന്നുകളെ ഭാവിയുടെ മികച്ച വാഗ്ദാനങ്ങളാക്കി മാറ്റുന്നതിൽ പ്രധാന പങ്കു വഹിച്ചുകൊണ്ട് ഈ വിദ്യാലയം നിലകൊളളുന്നു.