ഗവ. ടൗൺ യു പി സ്കൂൾ കായംകുളം/അക്ഷരവൃക്ഷം/ലോകത്തെ കീഴടക്കിയ കോവിഡ്, കോവിഡിനെ കീഴടക്കും ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
ലോകത്തെ കീഴടക്കിയ കോവിഡ്, കോവിഡിനെ കീഴടക്കും ലോകം


ചൈനയിലെ ഒരു നഗരമായിരുന്നു വുഹാൻ. അങ്ങനെ ഒരു നാൾ 2019 ഡിസംബർ മാസത്തിൽ അവിടത്തെ ഒരാൾക്കു ഒരു മാരക രോഗബാധ പിടിപ്പെട്ടു.അങ്ങനെ രണ്ടു മൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ കുറച്ചു പേർക്കു കൂടി ഈ രോഗബാധ പിടിപ്പെട്ടു. ,അപ്പോൾ അവരെ എന്തോ ഒരു വൈറസ് വേട്ടയാടുന്നുണ്ടന്നു അവിടുത്തെ ജനങ്ങൾക്കു ബോധ്യമായി. ഈ രോഗബാധ പിടിപെട്ട ചിലർക്കു രോഗം ഭേദമായി, ചിലർ മരിച്ചു, രോഗ ലക്ഷണങ്ങൾ പനി, ചുമ, ശ്വാസം മുട്ടൽ, തൊണ്ടവേദന എന്നിവയായിരുന്നു. കൊറോണ വർഗ്ഗത്തിൽ പെട്ട ഈ വൈറസിനു കോവിഡ് 19 എന്ന് നാമകരണം ചെയ്യപ്പെട്ടു. ഈ രോഗം ശ്വസനത്തിലൂടെയും സമ്പർക്കത്തിലൂടെയുമാണ് പകരുന്നത്.

ഈ രോഗബാധിതനായ വ്യക്തി ആരുമായിട്ടെല്ലാം ബന്ധപ്പെട്ടോ അവർക്കും ഈ രോഗം പിടികൂടി. പെടുന്നനെ ഈ വൈറസ് ചൈനയിൽ നിന്നു മറ്റു രാജ്യങ്ങളിലേയ്ക്കു വ്യാപിച്ചുകൊണ്ടിരുന്നു. അങ്ങനെ ഇത് ലോകമെമ്പാടും ബാധിച്ചു. കോവിഡ് 19 നു ഫലഫ്രദമായ മരുന്ന് ഇതുവരെ വികസിക്കപ്പെട്ടിട്ടില്ല. അതിനാൽ തന്നെ ജനങ്ങൾ വീട്ടിനു വെളിയിൽ ഇറങ്ങരുതെന്നും കൂട്ടംകൂടി നിൽക്കരുതെന്നും തുടങ്ങി പല നിയമങ്ങളും വന്നു.ഈ രോഗത്തിനു ഒരു മരുന്ന് കണ്ടുപിടിക്കുന്നതു വരെ നാം ഇങ്ങനെ തന്നെ മുന്നോട്ടു പോയികൊണ്ടിരിക്കണം.

നല്ലൊരു നാളേയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം



അനഘ
അഞ്ച് A ഗവ. ടൗൺ യു പി സ്കൂൾ കായംകുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം