ഗവ. ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ/അക്ഷരവൃക്ഷം/ നേരിടാം ഒന്നായ്

Schoolwiki സംരംഭത്തിൽ നിന്ന്
നേരിടാം ഒന്നായ്

ലോകമെമ്പാടും അറിയപ്പെടുന്ന ഭീതി പരത്തുന്ന ഒരു മാരക രോഗമായ കൊറോണയുടെ അടിമകളാണ് ഇപ്പോൾ നാം ഏവരും. ഇപ്പോൾ നമ്മൾ വലിയൊരു പ്രതിസന്ധിയിൽ പെട്ടിരിക്കുകയാണ് .ഈ വലിയ ദുരിതം വന്നതിനുശേഷം കുറെ പേർ മരിച്ചു .മറ്റു ചിലർ മറ്റുള്ളവർക് വേണ്ടി തന്നെ കണ്ണുനീർ ഒഴുക്കുന്നു .മറ്റു ചിലർ വലിയൊരു പരീക്ഷണത്തിൽ നിന്നും മുക്തരായി .ഇപ്പോൾ നമ്മൾ ഓരോരുത്തരുടെയും ജീവൻ ദൈവത്തിൻറെ കരങ്ങളിൽ ആണ് .എന്തെല്ലാം ദുരിതങ്ങളാണ് നമ്മുടെ ഈ ലോകത്ത് നടക്കുന്നത്. ആദ്യം ഒരു ഭയാനകമായ ഓഖി ചുഴലിക്കാറ്റ് രൂപപ്പെട്ടു. കൂടുതൽ കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചു .ശേഷം നിപ്പാ വൈറസ് വന്നു ..അതു പോലെയുള്ള ഒരു വൈറസ് ആയിരുന്നു .അതിനെ നമ്മൾ നേരിട്ടു അതിനുശേഷം വന്ന ദുരിതം ആണ് പ്രളയം. അപ്പോഴാണ് നമുക്ക് കൂടുതൽ കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചത് .ഒരുപാട് പേർ മരണപ്പെട്ടു ഒരുപാട് പേർക്ക് വീടുകൾ നഷ്ടപ്പെട്ടു. വളരെയേറെ പേർ സർക്കാർ ദുരിതാശ്വാസക്യാമ്പുകളിൽ മാസങ്ങളോളം താമസിച്ചു. അതിനുശേഷമാണ് കൊറോണ വൈറസ് അതിനുള്ള പരിഹാരം രോഗപ്രതിരോധവും  സാമൂഹിക അകലം പാലിക്കുക എന്നുള്ളതുമാമണ്

ദിയ എ
5 എ ഗവൺമെൻറ് ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 03/ 04/ 2023 >> രചനാവിഭാഗം - ലേഖനം