ഗവ. എൽ പി സ്കൂൾ, അറന്നൂറ്റിമംഗലം/അക്ഷരവൃക്ഷം/ഭീകരാ കോറോണേ

Schoolwiki സംരംഭത്തിൽ നിന്ന്
ഭീകരാ കോറോണേ


യാത്ര ചൊല്ലിയില്ല പെട്ടെന്നൊരു ദിനം
കൂടുവിട്ടു ഞാൻ വീടണഞ്ഞു
കൂട്ടരുമൊത്തു ഞാൻ ഓടിക്കളിച്ചൊരാ
വിദ്യാലയമുറ്റം എനിക്കന്യമായി
മത്സരമില്ലാതെ ചേർന്നുപഠിച്ചൊരാ
ആട്ടവും പാട്ടും പാതിയിൽ നിന്നുപോയി
കെട്ടിപ്പിടിച്ചില്ല പൊട്ടിക്കരഞ്ഞീല
ഗുരുവിന്റെ കാൽക്കലോ തൊട്ടുവണങ്ങീല
എന്തൊരു ഭീകരജീവി നീ കോറോണേ
എങ്ങനെ പോയിടും ഞാനെന്റെ വിദ്യാലയത്തിൽ !
കൂട്ടിലടച്ചോരു കിളിയെ പ്പോലെ
ഞാനീ വീട്ടിൽ കഴിയുന്നു എന്തൊരു ദുഷ്ടൻ നീ
കൊന്നുകൂട്ടുന്നു മനുഷ്യരെ യൊക്കെയും
എന്തിനീ ക്രൂരത നിർത്തു നീ ഭീകരാ

 

അവർണിക ആർ
4 A ഗവണ്മെന്റ് എൽ പി സ്കൂൾ അറന്നൂറ്റിമംഗലം
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത