അകന്നിരിക്കാം തൽക്കാലം പിന്നീട-
ടുത്തിരിക്കാൻ വേണ്ടീട്ട്
പകർന്നിടുന്നൊരു രോഗമാണിത്
പക്ഷെ, ജാഗ്രത മാത്രം മതി.
പക്ഷെ, ജാഗ്രത മാത്രം മതി
കൈകൾ കഴുകാം നന്നായി
കരുത്തരാവാം ഒന്നായി
പുറത്തിറങ്ങാൻ നോക്കാതെ
അകത്തിരുന്നു കളിച്ചീടാം
അകത്തിരുന്നു കളിച്ചീടാം
കൊറോണയെ നാം തുരത്തീടും
സമൂഹ വ്യാപനം ഒഴിവാക്കി
കൊറോണക്കാലം ഇനിയെന്നും
ഒരോർമ്മക്കാലമായ് മാറീടും
നമ്മിൽ ഒരോർമ്മക്കാലമായ് മാറീടും