ഗവ. എൽ പി എസ് വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

കൊറോണ എന്ന മാരകരോഗം നമ്മുടെയെല്ലാം ജീവിതത്തിന്റെ താളം തെറ്റിച്ചു. ചൈനയിൽ നിന്നും തുടക്കം കുറിച്ച ഈ മഹാമാരി ജാതി, മത, വർണ, വർഗ, പ്രായ വ്യത്യാസമില്ലാതെ ലോകം മുഴുവനും ലക്ഷക്കണക്കിന് ജീവൻ കവർന്നെടുക്കുന്നു. പ്രതീക്ഷിക്കാതെ പരീക്ഷകളെല്ലാം മാറ്റി വച്ച് വിദ്യാഭ്യാസസ്ഥാപനങ്ങൾ അടച്ചിട്ടു. വീടുകളിൽ നിന്നും ആർക്കും പുറത്തിറങ്ങാൻ കഴിയുന്നില്ല. ആകെ അസ്വസ്ഥത. ഒന്ന് പുറത്തിറങ്ങി കളിക്കാൻ പോലുമാകാതെ കളിസ്ഥലങ്ങളെല്ലാം ശൂന്യമായി കിടക്കുന്നു. ലോകം മുഴുവൻ പടർന്നു കയറിയ കൊറോണ എന്ന ഈ മഹാമാരിയെ നമുക്ക് ഒന്നിച്ചു ചെറുത്തു തോല്പിക്കാം. പൊതു ഗതാഗതങ്ങളെല്ലാം നിലച്ചു. നമ്മുടെയെല്ലാം ജീവിതത്തിൽ ഇങ്ങനെ ഒരു അനുഭവം ഇതാദ്യം. പള്ളികളും അമ്പലങ്ങളും ചർച്ചുകളും അടഞ്ഞു കിടക്കുന്നു. ഉത്സവങ്ങളും വിവാഹങ്ങളും മാറ്റിവയ്ക്കപ്പെട്ടു. പക്ഷിമൃഗാദികൾക്കു പോലും ആഹാരം കിട്ടാത്ത അവസ്ഥ. ഇതിൽ നിന്നെല്ലാം മനുഷ്യസമൂഹം ഒരുപാട് പാഠങ്ങൾ പഠിച്ചു. ഏതു ജീവിതസാഹചര്യങ്ങളെയും കരുത്തോടെ പൊരുതി ജയിക്കാം. കൈകൾ ശുചിയാക്കുക, സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക. എനിക്ക് വരില്ല എന്ന വിവരമില്ലായ്മ അല്ല വേണ്ടത്. എനിക്കും വരാം, ഞാൻ കാരണം ആർക്കും വരരുത് എന്ന വിവേകമാണ് വേണ്ടത്.

Break the chain

സഫാ ഫാത്തിമ എസ്.
3 A ഗവ.എൽ.പി.എസ്.വട്ടിയൂർക്കാവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം