കൂട്ടുകാരേ ശ്രദ്ധിക്കേണം
അപകടമെല്ലാം ഒഴിവാക്കേണം
അപകടമെല്ലാം ഒഴിവാക്കേണം
കൊറോണ എന്ന മാരക രോഗം
പിടികൂടാതെ നോക്കേണം
ചുമക്കുമ്പോഴും തുമ്മുമ്പോഴും
തൂവാല കൊണ്ട് മറക്കേണം
കൈകൾ സോപ്പിട്ട് കഴുകേണം
കൂട്ടം കൂടി നിൽക്കരുത്
നമുക്ക് പ്രതിരോധിക്കാം
ഒത്തൊരുമിച്ച് പ്രതിരോധിക്കാം
ഒത്തൊരുമിച്ച് പ്രതിരോധിക്കാം
കരുതലോടെ കേരളം
ജാഗ്രതയോടെ കേരളം