ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/ശുചിത്വം ശുചിത്വം സർവ്വോപരി.....

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം ശുചിത്വം സർവ്വോപരി.....


ഒരു വ്യക്തിയുടെ ജീവിതത്തിൽ അത്യന്താപേക്ഷിതമായ ഒന്നാണ് ശുചിത്വം. ഒരു ദിവസത്തിന്റെ ആരംഭം ശരിയായ രീതിയിലുള്ള പ്രഭാത കൃത്യ നിർവഹണത്തിലൂടെ ആയാൽ വ്യക്തി ശുചിത്വത്തിന്റെ പ്രധാന ഭാഗം ആയെന്നു പറയാം. പുറത്തു പോയി വന്നാൽ കൈകാലുകളും മുഖവും കഴുകീട്ടു മാത്രമേ വീട്ടിനുള്ളിൽ പ്രവേശിക്കാവൂ. എല്ലാ ദിവസവും കുളിച്ചു വസ്ത്രം മാറണം .രണ്ടു നേരം പല്ലു തേയ്ക്കണം .തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാല കൊണ്ട് മൂടണം .ഇങ്ങനെ ചെയ്യുന്നത് വഴി, നമ്മുക്ക് എന്തെങ്കിലും അസുഖം ഉണ്ടെങ്കിൽ അത് മറ്റുള്ളവരിലേക്ക് പകരാതിരിക്കാനും സഹായിക്കും. പച്ചക്കറികളും പഴങ്ങളും കഴുകിയെ ഉപയോഗിക്കാവൂ. ആഹാരസാധനങ്ങൾ,വെള്ളം ഇവ അടച്ചു സൂക്ഷിക്കുക. വഴി അരികിൽ തുറന്നിരിക്കുന്ന ആഹാര സാധനങ്ങൾ വാങ്ങി ഭക്ഷിക്കരുത്. പൊതുനിരത്തുകളിൽ തുപ്പരുത്. പൊതു സ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കരുത് . വ്യക്തി ശുചിത്വം പോലെ പ്രാധാന്യമുള്ള ഒന്നാണ് പരിസര ശുചിത്വം. നമ്മൾ നമ്മുടെ വീടും പരിസരവും എപ്പോഴും ശുചിയായി സൂക്ഷിക്കണം. കിണറും ചുറ്റുപാടുകളും വൃത്തിയായി സംരക്ഷിക്കണം. തൊഴുത്ത് വീട്ടിൽ നിന്ന് കുറച്ചു അകലം പാലിച്ചു വേണം നില നിർത്താൻ . തൊഴുത്തും എപ്പോഴും വൃത്തിയായി സൂക്ഷിയ്ക്കണം. ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിച്ചു സംസ്കരിക്കണം. മലിന ജലം കെട്ടിനിൽക്കാൻ അനുവദിക്കരുത്. വ്യക്തികൾ വഴി വീട്,വീടുകൾ വഴി സമൂഹം ഇവ ശുചിയാകുന്നു . സമൂഹം ശുചിയായാൽ ആരോഗ്യം നിലനിൽക്കും. ആരോഗ്യമുള്ള ശരീരത്തിൽ രോഗങ്ങൾ പിടിപെടില്ല. അതായതു ശുചിത്വം അനിവാര്യമായ ഒന്നാണ്.

ആവണി സതീഷ്
4 C ഗവ. എൽ പി എസ് തോന്നക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം