ഗവ. എൽ പി എസ് തലയിൽ/അക്ഷരവൃക്ഷം/കുഞ്ഞിക്കിളിയും വേനൽക്കാലവും

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞിക്കിളിയും വേനൽക്കാലവും

ഒരിടത്ത് ഒരു കുഞ്ഞിക്കിളി ഉണ്ടായിരുന്നു. വേനൽക്കാലമായതിനാൽ കുഞ്ഞിക്കിളിക്ക് ഒരു കൂട് ഉണ്ടാക്കണം. അതിനായി കുഞ്ഞിക്കിളി ആദ്യം പ്ലാവിനോട് ചോദിച്ചു "പ്ലാവേ പ്ലാവേ വേനൽക്കാലം ആയതിനാൽ കൂടുകൂട്ടാൻ എനിക്ക് സ്ഥലം തരാമോ?" അപ്പോൾ പ്ലാവ് പറഞ്ഞു " ഏയ് പറ്റില്ലാ, നിനക്ക് കൂടുകൂട്ടാൻ സ്ഥലം തരില്ല". കുഞ്ഞിക്കിളിക്ക് വിഷമമായി.
അങ്ങനെ അത് കണ്ടു നിന്ന വാഴച്ചെടി പറഞ്ഞു" കുഞ്ഞിക്കിളി എന്റെടുത്ത് കൂടുകൂട്ടിക്കൊള്ളു" കുഞ്ഞിക്കിളിക്ക് സന്തോഷമായി. അങ്ങനെ കുഞ്ഞിക്കിളി വാഴയിൽ കൂടുകൂട്ടി. അങ്ങനെ വേനൽക്കാലം കുഞ്ഞിക്കിളി സന്തോഷത്തോടുകൂടി കഴിച്ചുകൂട്ടി.

വൃന്ദ
2 ബി ഗവ.എൽ.പി.എസ് തലയൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ