ഗവ. എൽ പി എസ് ആലുംമൂട്/സ്കൂളിൻറെ തനതു പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

സഹപാഠിക്കൊരു കൈത്താങ്ങ്

മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ് ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ്.

ഇത് കുട്ടികളുടെ ജന്മദിനത്തിൽ മറ്റ് വിശേഷ അവസരത്തിൽ ഒരു തുക( അവരവർക്ക് കഴിയുന്നത്) സ്കൂളിൽ സൂക്ഷിച്ചിട്ടുള്ള ബോക്സിൽ നിക്ഷേപിക്കുന്നു.

ഈ തുക സ്കൂളിലെ നിർധനരായ കുട്ടികൾക്ക് പുതുവസ്ത്രം വാങ്ങാനും സാമ്പത്തിക പിന്തുണ നൽകാനും ഉപയോഗിച്ചുവരുന്നു.

ഒത്തിരി കുട്ടികൾക്ക് ഇതു വഴി സഹായം നൽകാൻ കഴിഞ്ഞിട്ടുണ്ട്.

അമ്മ വായന

കുട്ടികളുടെ വായനാശീലം അമ്മമാരിൽ ഊടെ വളർത്തുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ ആയി സ്കൂളിൽ രൂപീകരിച്ച പദ്ധതിയാണ് അമ്മ വായന.

എല്ലാ ദിവസവും ഒരു നിശ്ചിത എണ്ണം പുസ്തകങ്ങൾ ഓഫീസിനു മുൻപിൽ ഉള്ള മേശയിൽ വയ്ക്കും രജിസ്റ്ററും ഉണ്ടാകും

കുട്ടികളെ സ്കൂളിൽ കൊണ്ടുവരാൻ വരുന്ന രക്ഷിതാക്കൾക്ക് ഈ പുസ്തകങ്ങൾ എടുത്തു അവിടെവച്ച് വായിക്കുവാനും വീട്ടിൽ കൊണ്ടു പോകുവാനും ഉള്ള അവസരം ഉണ്ടാകും.

ഇത് രക്ഷിതാക്കൾക്കിടയിൽ വളരെയധികം സ്വാധീനം ചെലുത്തിയ പ്രവർത്തനമായിരുന്നു

"ഉണർവ്"

നാടൻ പാട്ടിൻറെ നാൾവഴികളിലൂടെ...... വായ്ത്താരികളുടെ അകമ്പടിയോടെ കൈ താളങ്ങളെ കൂട്ടുപിടിച്ച്..... കുട്ടികൾ പാടിയപ്പോൾ ഉണർവ് എന്ന പേരിൽ ഞങ്ങൾ ഏറ്റെടുത്ത വൈഭവ പരിപോഷണ പരിപാടിയുടെ മനോഹരമായ തുടക്കമായി .ഓൺലൈൻ എന്ന പേരിൽ സ്ക്രീനുകളുടെ മുന്നിൽ ഇരിക്കേണ്ടി വന്ന കുഞ്ഞുങ്ങളുടെ മനസ്സിനെ തിരികെ സ്കൂളിലേക്ക്,ക്ലാസ്സ്മുറിയിലേക്ക്, നേരിട്ടുള്ള അനുഭവങ്ങളിലേക്ക്, പാട്ടിലേക്ക് , കഥകളിലേക്ക് ,ശാസ്ത്ര ഗണിതശാസ്ത്ര മേഖലകളിലേക്ക് തിരികെ കൊണ്ടുവരാൻ.......... നഷ്ടപ്പെട്ട സ്കൂൾ അന്തരീക്ഷം അവരിലേക്ക് എത്തിക്കാൻ ഇത്തരം പ്രവർത്തനങ്ങൾ കൂടി ആവശ്യമാണ് ഭീകരത ഏറ്റവും കൂടുതൽ അറിഞ്ഞു നമ്മുടെ കുഞ്ഞുങ്ങളിൽ അതിജീവനം വേണ്ടവർ ഇപ്പോഴും ഉണ്ട് എന്ന് മനസ്സിലാക്കി കൊണ്ട് അതിജീവനത്തിന് ഭാഗമായ സ്കൂളിൻറെ തനതു പ്രവർത്തനമാണ് ഉണർവ്.

"ശാസ്ത്ര ദിനാഘോഷം'

ദേശീയ ശാസ്ത്ര ദിനത്തിൽ ആലുംമൂട് ഗവൺമെൻറ് എൽ പി സ്കൂൾ ശാസ്ത്രവിസ്മയം സംഘടിപ്പിച്ചു വിസ്മയം

ഉണർവ് വൈഭവ പരിപോഷണ പരിപാടിയുടെ ഭാഗമായി ദേശീയ ശാസ്ത്ര ദിനമായ ഫെബ്രുവരി 28ന് ആലുംമൂട്ഗവൺമെൻറ് എൽപി സ്കൂൾ വിദ്യാർഥികൾക്കായി ശാസ്ത്ര വിസ്മയങ്ങളുടെ നേർകാഴ്ച ഒരുക്കി..... ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖലാ വൈസ് പ്രസിഡൻറ് അധ്യാപികയും ആയിരുന്ന ശ്രീമതി shammy ടീച്ചർ ശ്രീമതി രമ്യ ടീച്ചർ എന്നിവർ ശാസ്ത്രത്തെ ദിനത്തെകുറിച്ച് അവബോധം പകർന്നു അതോടൊപ്പം ലഘുപരീക്ഷണങ്ങൾ ഉം അവതരിപ്പിച്ചു