ഗവ. എൽ. പി. ബി. എസ്. മലയിൻകീഴ്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ കാഴ്ചപ്പാട്

സ്കൂളിൽ ടീച്ചർ പഠിപ്പിച്ചുകൊണ്ടിരിക്കെ ഒരു അറിയിപ്പ് കിട്ടി ചൈനയിൽ വുഹാൻ എന്നൊരു സ്‌ഥലത്തു കൊറോണ എന്നൊരു രോഗം വ്യാപിച്ചിരിക്കുന്നു എന്ന്. ഈ രോഗം ഉണ്ടായത് ചീഞ്ഞ മാംസത്തിൽ നിന്നാണെന്നും ഈ അസുഖത്തിന്റെ ലക്ഷണങ്ങൾ ചുമ , ജലദോഷം , ശ്വാസതടസം എന്നിവയാണെന്നും ടീച്ചർ ഞങ്ങൾക്ക് പറഞ്ഞുതന്നു . സ്വർഗ്ഗ സുന്ദരമായ നമ്മുടെ കേരളത്തെയും ഒന്നടക്കം വിഴുങ്ങുവാൻ ആ മഹാമാരി വരുന്നുവെന്ന്. അതുകൊണ്ടു അതിനെ ചെറുക്കുവാൻ 1. പുറത്തിറങ്ങിചുറ്റിയടിക്കരുത് 2. ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കണം 3. കൈകൾ സോപ്പുപയോഗിച്ചു വൃത്തിയായി കഴുകണം. ഓഖിയും ഡെങ്കിയും , പ്രളയവും , നിപ്പയും വന്നിട്ടും നമ്മൾ കുലുങ്ങിയില്ല അതുകൊണ്ടു ഇതും നമ്മൾ അതിജീവിക്കും

വൈറസ് വൈറസ് കൊറോണയെന്നൊരു
വൈറസ് വരാതെ നോക്കണം കൂട്ടുകാരെ
സോപ്പിട്ട് കൈകൾ ഇടക്കിടക്ക് കഴുകീടേണം
എന്നും നല്ല കുട്ടിയായി കുളിച്ചീടേണം
അല്ലെങ്കിൽ കൊറോണ ബാധിക്കും
അച്ഛനുമമ്മയും പറയുന്നതുപോൽ
അനുസരിച്ചീടേണം കൂട്ടുകാരെ
ഡോക്ടർമാർ പറയും കാര്യങ്ങൾ
അനുസരിച്ചീടേണം കൂട്ടുകാരെ
മാളുകളിൽ പോകാൻ പാടില്ല
പരിപാടികളും പാടില്ല
വീട്ടിൽ തന്നെ ഇരുന്നീടേണം
ഷേക്കന്റെ ഒന്നും കൊടുക്കാൻ പാടില്ല
മൂക്കിലും വായിലും തൊടാനും പാടില്ല
രോഗം വരാതെ സൂക്ഷിക്കേണം
വീട്ടിലിരുന്ന് പഠിക്കാം കളിക്കാം
നല്ലൊരു നാളെയെ വരവേൽക്കാം
വൈറസ് വൈറസ് കൊറോണയെന്നൊരു
വൈറസ് വരാതെ നോക്കണം കൂട്ടുകാരെ
വരാതെ നോക്കണം കൂട്ടുകാരെ

അനന്തുകൃഷ്ണ്ണൻ ഡി
4 എ ജി എൽ പി ബി എസ് മലയിൻകീഴ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം


.