ഗവ. എൽ. പി. എസ്. പേരുമല/അക്ഷരവൃക്ഷം/പ്രകൃതിയിലേയ്ക്കു മടങ്ങാം

പ്രകൃതിയിലേയ്ക്കു മടങ്ങാം

വരുവിൻ കൂട്ടരേ ഹരിതാഭയാർന്ന
ഭൂമിയെ വീണ്ടെടുക്കാം
മറയുന്ന മാമലയെ,കാടുകളെ
മറയുന്ന പുഴകളെ മാടി വിളിക്കാം
പകലിൽ മറഞ്ഞൊരാത്തുമ്പികളെ
കളകളം പാടും കിളികളെ
പൊൻകതിർ വിളയുന്ന പാടങ്ങളെ
കണ്ണിൻ കണിയായ് മാററിടാം.
ഞാററുവേലയും കൊയ്ത്തു പാടങ്ങളും
കണ്ണിനും കാതിനും കുളിരാക്കി മാററിടാം
പാടത്തു മേയുന്ന കാലികളെ
പാടത്തു പാറുന്ന
പഞ്ചവർണ്ണക്കിളികളെ
മാനത്തു വിരിയുന്നമാരിവില്ലിനെ
ഗ്രാമത്തിൻ ഭംഗിയായ് വീണ്ടെടുക്കാം
ഒരുമയോടൊന്നിച്ചു പോരാടിടേണം
പ്രകൃതിയെവർണ്ണാഭമാക്കി ഒരുക്കിടേണം.

അൻസഫ് മുഹമ്മദ്
3 B ഗവ എൽ പി എസ് പേരുമല
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത