ഗവ. എൽ. പി. എസ്. പന്നിയോട്/അക്ഷരവൃക്ഷം/അച്ചുവിന് പറ്റിയ അമളി

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചുവിന് പറ്റിയ അമളി

ഒരിടത്ത് ഒരിടത്ത് അച്ചു എന്ന് പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു.അവൻ അച്ഛനെയും,അമ്മയെയും അനുസരിക്കില്ലായിരുന്നു.മണ്ണിൽ കളിക്കാനായിരുന്നു അവന് കൂടുതൽ ഇഷ്ടം.അങ്ങനെ ഒരുദിവസം അവൻ മണ്ണപ്പം ചുടുകയായിരുന്നു.അപ്പോഴാണ് അവൻ്റെ 'അമ്മ അവനെ ചോറുകഴിക്കാൻ വിളിച്ചത്.അവൻ ഉടൻതന്നെ കൈകഴുകാതെ ചോറുകഴിക്കാൻ പോയി.കൈകഴുകാൻ പറഞ്ഞ കാര്യം അവൻ അനുസരിച്ചില്ല.അവൻ ചോറു കഴിച്ചതും അവൻ്റെ ഉള്ളിൽ രോഗാണു കടന്നു.പിറ്റേന്ന് അവന് വയറു വേദന വന്നു നിലവിളിക്കാൻ തുടങ്ങി.ഞാനിനി കൈകഴുകാതെ ചോറു കഴിക്കില്ലേ, എന്നെ ആശുപത്രിയിൽ കൊണ്ടുപോകണേ.ഇതുകേട്ട അവൻ്റെ അമ്മ ഓടിവന്ന് അവനെ ആശുപത്രിയിൽ കൊണ്ടുപോയി.അവൻ്റെ അസുഖം ഭേദമായി.

അനീന.എസ്.ആർ
1 A ഗവ.എൽ.പി.എസ് പന്നിയോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ