ഒന്നിച്ചു നിന്നീടാം ഉള്ളുകൊണ്ടെന്നും..
അകലം പാലിക്കാം, നല്ലൊരു നാളെക്കായ്,
പാടെ തുരത്തിടാം ഈ സൂക്ഷ്മജീവിയെ,
തടയാം നമുക്കീ പകർച്ച വ്യാധിയെ
മാർഗങ്ങൾ ലളിതം നമുക്ക് മുന്നിൽ,
കൈകൾ കഴുകിടാം മാസ്കും ധരിച്ചിടാം,
പടരാതെ തടയാം ഈ നാടിൻ വിപത്തിനെ.
ഓർക്കുക മർത്യാ നീ ചെയ്യുന്നതെല്ലാം,
നാളെ ഈ മണ്ണിൽ എഴുതിടും ലിപികൾ.
ഒന്നിച്ചു നിന്നീടാം ഉള്ളുകൊണ്ടെന്നും..
അകലം പാലിക്കാം, നല്ലൊരു നാളെക്കായ്.....