ഗവ. എൽ. പി. എസ്സ്. മേവർക്കൽ/അക്ഷരവൃക്ഷം/കഥകൾ/ഉറുമ്പും പ്രാവും

Schoolwiki സംരംഭത്തിൽ നിന്ന്
ഉറുമ്പും പ്രാവും

ഒരിക്കൽ ഒരിടത്തു ഒരു ഉറുമ്പ് നദിയിലൂടെ ഇലയിട്ട് അതിലിരുന്നു പോവുകയായിരുന്നു. കാഴ്ചകളിൽ രസിച്ച അവൻ, ഒരു പ്രാവ് അവനെ നിരീക്ഷിക്കുന്നതായി കണ്ടു. "നീ എന്നെയാണോ നോക്കുന്നത്?."ഉറുമ്പ് ചോദിച്ചു. "അതെ നിന്നെ തന്നെയാണ് ഞാൻ നോക്കുന്നത് ". പ്രാവ് പറഞ്ഞു. "അവിടെ നീ എന്താണ് ചെയ്യുന്നത്? ". ഞാൻ കാഴ്ചകൾ കണ്ടു രസിക്കുകയാണ് നീ എന്നോടൊപ്പം കൂടുന്നോ?. കേൾക്കേണ്ടതാമസം പ്രാവ് പറന്നുചെന്ന് ഇലയിലിരുന്നു. ഇല മുങ്ങാൻ തുടങ്ങി. അപ്പോൾ പ്രാവ് പറഞ്ഞു :"നീ എന്റെ മുകളിൽ കയറൂ ". ഉറുമ്പ് അപ്രകാരം ചെയ്തു. "ഞാൻ നിന്നെ ആകാശം മുഴുവൻ ചുറ്റി കാണിക്കാം. നീ ഇന്ന് ആകാശം അടുത്ത് കാണാൻ പോകുന്നു ".. അവർ ഒരുമിച്ച് ആകാശം ചുറ്റിക്കണ്ടു. അവർ ഏറെക്കാലം ചങ്ങാതിമാരായിക്കഴിഞ്ഞു. അങ്ങനെയിരിക്കെ ഒരു ദിവസം ഉറുമ്പ് നദിയിലൂടെ ഇലയിലിരുന്ന് പോവുകയായിരുന്നു. ഇതുകണ്ട പ്രാവ് ചോദിച്ചു, "ചങ്ങാതീ എങ്ങോട്ടാ...? " "കിണ്ടൻ കുറുക്കൻ പറഞ്ഞു :നമ്മുടെ ചിങ്കാരിമലയിൽ ഏറ്റവും ഉയരത്തിലൊരു മലയുണ്ട്. സൂര്യനുദിച്ചാൽ അതിൽ വിശിഷ്ടമായ മണവും, . നിറവും , സ്വാദുമുള്ള ഒരു പഴം നിറയും. ഇതുവരെ അതിവിടെയാരും കഴിച്ചിട്ടില്ല. അത് പറിക്കാൻ പോവുകയാണ്. നീ പോരുന്നോ...... "ഉറുമ്പ് മറുപടി പറഞ്ഞു. "ഹും ശെരി... നീ മുൻപേ പൊയ്ക്കോ... ഞാൻ പിറകെ പറന്നു വരാം"പ്രാവ് പറഞ്ഞു. കുറേ ദൂരം ചെന്നപ്പോൾ ഒരു വെള്ളച്ചാട്ടം..... ഉറുമ്പ് നിലവിളിച്ചു.. "അയ്യോ രക്ഷിക്കണേ "...... പ്രാവ് പെട്ടെന്ന് തന്നെ അവനെ കാലിൽ തൂക്കിയെടുത്തു പുറത്തിരുത്തി. അവർ ഒരുമിച്ച് പറന്നു ചെന്ന് ആ വിശിഷ്ടമായ പഴം കൊത്തിയെടുത്തു ഭക്ഷിച്ചു.....

ഗുണപാഠം :ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാം....

കൃഷ്‌ണേന്ദു. പി
ക്ലാസ്സ് 4 ജി.എൽ.പി.എസ്‌ മേവർക്കൽ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ