ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/പട്ടിയും പൂച്ചയും

പട്ടിയും പൂച്ചയും


കള്ളിപ്പൂച്ച കരിമ്പൂച്ച
പമ്മി പമ്മി വരുന്നേരം
വാതിൽപ്പടിയിലെ കാവൽക്കാരൻ
പാണ്ടൻ നായ മുരണ്ടീടും
 പാണ്ടൻ നായെ മോങ്ങണ്ട
ഞാനും ചെറിയൊരു പുലിയാടാ
പേടിച്ചു ഓടാൻ ഞാനില്ല
പൂച്ചകൾ ഞങ്ങൾ വീരന്മാർ
എങ്കിൽ വീര്യം കാണട്ടെ
ഞാനി വീട്ടിൽ രക്ഷകനാ
വാലും പൊക്കി കണ്ണും ഉരുട്ടി
പാണ്ടൻ നായ കുരച്ചപ്പോൾ
അയ്യോ പേടിച്ച് ഓടുന്നേ
മതിലിൽ മേലെ കേറുന്നേ
ഇനിമേൽ ഈ വഴി ഞാനില്ല
നീയും ഞാനും കൂട്ടില്ല.

 

ദേവദത്ത് ആർ
3സി ഗവ. എൽ. പി. എസ്സ്. മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത