ഇന്നലെ പെയ്ത മഴ
ഞാൻ കണ്ട മഴ
വേനലിൽ പെയ്തതായിരുന്നു
ഇന്നലെ പെയ്ത മഴ
വരൾച്ചയ്ക്ക് ദാഹശമനിയായിരുന്നു.
കരിഞ്ഞ പുൽകൊടിക്ക്
ഉണർവ്വായിരുന്നു.
ഞാനും അനുജത്തിയും
തുളളിച്ചാടി കളിച്ചിരുന്നു.
മാനത്ത് നിറഞ്ഞ മേഘങ്ങൾ
മനസ്സിനെ കുളിർപ്പിച്ചിരുന്നു.
ഞാനൊരുപാടാഹ്ലാദിച്ച ദിനമായിരുന്നു