എനിക്കുണ്ടൊരു വീട്
അച്ഛൻ പണിത വീട്
വൃത്തിയുള്ള വീട്
എൻ്റെ സ്വന്തം വീട്
മഴ നനയ്ക്കാതെ
വെയിലു കൊള്ളിക്കാതെ തണുപ്പ് പിടിപ്പിക്കാതെ ഞങ്ങളെ സംരക്ഷിക്കും വീട്
ഈ വീടിനുമുണ്ടൊരു പേര്
ഫിദ എന്നാണ് ഇതിന് പേര്
എൻറെ പേരും ഫിദ യാണ് ഞങ്ങൾ രണ്ടും കൂട്ടാണേ
വീറും വൃത്തിയും വീട്ടിലുണ്ട്
വീട്ടിൽ നിറയെ ചെടികൾ ഉണ്ട്
ചെടികൾക്ക് കൂട്ടായി പൂമ്പാറ്റ ഉണ്ട്
വീട്ടിൽ കുസൃതി കാണിക്കാൻ ഞാനുമുണ്ട്