ഗവ. എൽ. പി. എസ്സ്.പുല്ലയിൽ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ലോകത്തെ ഒന്നായി വിഴുങ്ങാനായി
കലിപൂണ്ട് നീ അവതരിച്ച നേരം
ഭൂമിയെ ഒന്നാകെ കൈക്കലാക്കി
അഹങ്കരിച്ച മാലോകർ ഞെട്ടി വിറച്ചു

തിക്കും തിരക്കും ഒന്നുമില്ല
പകയും ദേഷ്യവും ആവേശവുമില്ല
ഒരേ മതത്താൽ മാലോകരൊക്കെയും
ചങ്ങലപൊട്ടിച്ചു ചേക്കേറിയപ്പോൾ

പക്ഷി ജന്തു ജാലങ്ങളൊക്കെയും
സ്വസ്ഥമീ ഭൂമിയിൽ വിഹരിക്കും നേരം
ഇനിയൊരു നാളെയിൽ മാനവരെല്ലാരും
ഒത്തുചേരട്ടെ നല്ലവരായ്
ഇല്ല തോൽക്കില്ല കോറോണ നിൻ
മുന്നിൽ വിജയം വരിക്കുന്ന കാലം വരും
അന്നു തീർക്കും നമ്മൾ വീണ്ടും
സ്നേഹത്താലുള്ള ശൃംഖലകൾ
 

അബിനവ്.ബി.എം
2A ഗവ. എൽ. പി. എസ്സ്.പുല്ലയിൽ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത