ഗവ. എൽ. പി. എസ്സ്.പുതുമംഗലം/പ്രവർത്തനങ്ങൾ/2026-27
ദൃശ്യരൂപം
2026-27 അധ്യായന വർഷത്തിലെ പ്രവേശനോത്സവം സമുചിതമായ രീതിയിൽ ആഘോഷിച്ചു. ബഹുമാന്യയായ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷാജു മോൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രഥമ അധ്യാപിക ശ്രീമതി നിസ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ആർ ബിന്ദു പഠനോപകരണ വിതരണം നടത്തി. കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. സ്കൂൾ വാർഡ് മെമ്പർ ശ്രീമതി ജൂബിലി അക്ഷരദീപം കൊളുത്തി. അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ചേർന്ന് റാലി സംഘടിപ്പിച്ചു