2022-23 വരെ2023-242024-25

കിളിമാനൂർ ഉപജില്ലയിലെ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന പൊതു വിദ്യാലയങ്ങളിൽ ഒന്നാണ് പാപ്പാല ഗവൺമെൻറ് എൽ . പി . എസ്. കഴിഞ്ഞ അധ്യയന വർഷത്തെ പരിപാടികൾ കൂടുതൽ മികച്ച രീതിയിൽ നടത്തുവാനും പുതിയ ചില പ്രവർത്തനങ്ങൾ കൂടി ഉൾപ്പെടുത്തി ഈ അക്കാദമിക വർഷം കൂടുതൽ സമ്പുഷ്ടമാക്കുവാനും കഴിഞ്ഞു.


സ്കൂൾ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുന്ന പിടിഎ പ്രതിനിധികൾ ഇവരാണ്.

PTA & MPTA


K G Sreekumar ( PTA president)

Kannan(Vice president)

Saranya Manu(MPTA president)

Akhila

Vijitha

Vinod

Raghi

Neethu

Veena Aneesh

Aneesh

Veena

Aparna

Sunil kumar

SCHOOL DEVELOPMENT COMMITTY


Manoharan

Kilimanoor Hakkim

Sathyaseelan

Mohanachandran

Kilimanoor Chandran

Reghunathan

2023-24 അധ്യയന വർഷത്തിന്റെ ആരംഭത്തിൽ തന്നെ എല്ലാ കുട്ടികളെയും സ്വതന്ത്ര വായനക്കാരാക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ സ്കൂളിലെ ലൈബ്രറി നവീകരിക്കുകയും ക്ലാസ് ലൈബ്രറികൾ സജ്ജമാക്കുകയും ചെയ്തു.ഓരോ ക്ലാസിലും അതാത് വിഷയങ്ങൾക്ക് അക്കാദമിക മാസ്റ്റർ പ്ലാനുകൾ രൂപീകരിച്ചഓരോ ക്ലാസിലും അതാത് വിഷയങ്ങൾക്ക് അക്കാദമിക മാസ്റ്റർ പ്ലാനുകൾ രൂപീകരിച്ച് അതിൻപ്രകാരം അദ്ധ്യയനം നടത്തിവരുന്നു. കഴിഞ്ഞ അധ്യയന വർഷത്തിലെ മികവുകൊണ്ടുതന്നെ ഇപ്രാവശ്യം ഒന്നാം ക്ലാസിൽ പുതിയൊരു ഡിവിഷൻ കൂടി രൂപീകരിച്ചു.കുട്ടിയുടെ പഠനവുമായി ബന്ധപ്പെട്ട എല്ലാദിനങ്ങളും മികച്ച രീതിയിൽ തന്നെ ആചരിക്കുകയും ഡിജിറ്റൽ മാധ്യമങ്ങൾ വഴി അക്കാദമിക പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നു.


അക്കാദമിക പ്രവർത്തനങ്ങൾ

അക്കാദമിക പ്രവർത്തനത്തിന്റെ സുഗമമായ നടത്തിപ്പിനായി അധ്യയന വർഷത്തിന്റെ ആരംഭം തന്നെമികച്ച രീതിയിലുള്ള മാസ്റ്റർ പ്ലാനുകൾ തയ്യാറാക്കി.സ്വതന്ത്ര വായനയ്ക്കും സ്വതന്ത്രമായ എഴുത്തിനും വേണ്ടിയുള്ള നിരവധി പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചു.

എല്ലാ ക്ലാസുകളിലും ഇംഗ്ലീഷ് മീഡിയം, മലയാളം മീഡിയം ക്ലാസുകൾ ക്രമീകരിച്ചു.സ്മാർട്ട് ക്ലാസ്റൂം സൗകര്യം, അതിഥി ക്ലാസ്സുകൾ, സംയുക്ത ഡയറി ,സാങ്കൽപ്പിക ഡയറി , സചിത്ര ബുക്ക് എന്നിവയുടെ എഴുത്തുകൾ തുടങ്ങിയവ അക്കാദമിക നിലവാരം ഉയർത്തി.