ഇലകൾ കൊഴിഞ്ഞൊരാ കൊമ്പിൽ തനിച്ചിരു -
ന്നാ കൊച്ചു കിളിയൊന്നു തേങ്ങിപ്പോയി .
വെയിലിന്റെ ചൂടിനാൽ തളർന്നു പോയാക്കിളി -
ഒരു തുള്ളി ജലത്തിനായ് തേടിടുന്നു .
കളകളം പാടിയ അരുവികൾ മെലിഞ്ഞുപോയി
കാലം തെറ്റിയ വേനലിൽ
പൂക്കളും കരിഞ്ഞുപോയ് കൊടുംചൂട് താങ്ങാതെ
ഇലകളുമെങ്ങോ കൊഴിഞ്ഞുപോയി .
ആരോചെയ്തൊരാ കുറ്റത്തിൽ വന്നൊരാ
കാട്ടുതീയെല്ലാം തകർത്തെറിഞ്ഞു
ഉറ്റവർ നഷ്ട്ടമായാക്കിളി പിന്നെയും
ദുഃഖം സഹിക്കാതെ തേങ്ങിടുന്നു .