പോരാടുവാൻ നേരമായി കൂട്ടരേ
പ്രതിരോധ മാർഗത്തിലൂടെ
കണ്ണി പൊട്ടിക്കാം നമുക്കി-
ദുരന്തത്തിനലയടികളിൽ നിന്ന് മുക്തി നേടാം
ഒഴിവാക്കിടാം സ്നേഹ സന്ദർശനം
നമുക്കൊഴിവാക്കിടാം ഹസ്തദാനം
അല്പകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട , പിണങ്ങിടേണ്ട...
പരിഹാസ രൂപേണ കരുതലില്ലാതെ നടക്കുന്ന
സോദരെ കേട്ടുകൊൾക
നിങ്ങൾ തകർക്കുന്നത് ഒരു ജീവനല്ല...
ഒരു ജനതയെ തന്നെയല്ലേ...?
ആരോഗ്യ രക്ഷക്ക് നൽകും നിർദ്ദേശങ്ങൾ
പാലിച്ചിടാം മടിക്കാതെ.
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ
ഒരു മനസ്സോടെ ശ്രമിക്കാം
ജാഗ്രതയോടെ..
ശുചിത്വ ബോധത്തോടെ മുന്നേറിടാം ഭയക്കാതെ...
ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം...
ഈ ലോക നന്മക്കുവേണ്ടി...