ഒരുമ
പോരാടുവാൻ നേരമായിന്നു കൂട്ടരെ,
പ്രതിരോധ മാർഗ്ഗത്തിലൂടെ
കണ്ണിപൊട്ടിക്കാം നമ്മുക്കീ ദൂരന്തത്തിനലയടികളിൽ നിന്നും
മുക്തി നേടാം ഓഴിവാക്കീടാം സ്നേഹ സന്ദർശനം
നമുക്കൊഴിവാക്കീടാം ഹസ്ത ദാനം.
അല്പകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
ആരോഗ്യ രക്ഷകർ നൽകിടും നിർദ്ദേശങ്ങൾ
പാലിച്ചിടാം മടി കൂടാതെ നമുക്ക്,
ആശ്വാസമേകുന്ന ശുഭ വാർത്ത കേൽക്കുവാൻ
ഒരുമയോടെ പൊരുതിടാം...