ഗവ. എൽ.പി.എസ്. ചാങ്ങ/അക്ഷരവൃക്ഷം/എന്റെ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ അവധിക്കാലം
എല്ലാ അവധിക്കാലവും എനിക്ക് ഉത്സവത്തിന്റെ നാളുകളായിരുന്നു .പക്ഷേ ഇപ്പോൾ സന്തോഷം തോന്നുന്നില്ല.സ്കൂൾ അടച്ച ആദ്യ ദിനങ്ങളിൽ സന്തോഷം തോന്നി .പിന്നെ പേടിയും.പേടിയെന്താണെന്നോ കൊറോണ എന്ന വൈറസിനെ തന്നെ.പേടിക്കേണ്ടാന്ന് അച്ഛൻ പറഞ്ഞു.പതിയെ പതിയെ ഞാനും എന്റെ ചേച്ചിയും കളികളിലേയ്ക്കും ,ചിത്രരചനയിലേയ്ക്കും,പെയിന്റിങ്ങിലേക്കും തിരിഞ്ഞു.എനിക്ക് ഏറ്റവും ഇഷ്ടമായതും ,ഞാൻ പറയാനാഗ്രഹിക്കുന്നതും മൈക്രോ ഗ്രീൻ എന്ന് വിളിപ്പേരുള്ള എന്റെ പയർ കൃഷിയെ ക്കുറിച്ചാണ്.'അമ്മ തലേദിവസം വെള്ളത്തിലിട്ട് കുതിർത്ത് മുള വന്ന പയർ മണികൾ ഞാനും ചേച്ചിയും കൂടി പഴയ പാത്രങ്ങളിലും,അടപ്പുകളിലും മണ്ണിട്ട് വെള്ളം തളിച്ച് അതിലേയ്ക്ക് വിതറും.എന്നും രാവിലെയും രാത്രിയും അതിൽ വെള്ളം തളിയ്ക്കും.അതിനായി കുപ്പിയിൽ പിന്ന് കുത്തി ദ്വാരങ്ങളുണ്ടാക്കി .വെള്ളം ഷവറിൽ നിന്നും വരുന്നതുപോലെ പുറത്തേയ്ക്ക് വരും.അല്ലാതെ വെള്ളം ഒഴിയ്ക്കാൻ പാടില്ല.ചെറു തൈകളല്ലേ മറിഞ്ഞു പോകും .കൂടാതെ വെള്ളം കൂടിയാൽ അഴുകിയും പോകും.നട്ട് നാലോ അഞ്ചോ ദിവസത്തിനുള്ളിൽ തന്നെ നമുക്ക് ഇലകളും ,തണ്ടും മുറിച്ചെടുക്കാം.രാത്രി അകത്തും ,പകൽ പുറത്തും വച്ചാണ് ഞങ്ങൾ ഇതിനെ വളർത്തുന്നത്.സാധാരണ ചീര തോരൻ വയ്ക്കുന്നത് പോലെ തോരൻ വയ്ക്കാം.സലാഡിലും ഉപയോഗിക്കാം.എന്തൊരു രുചിയാണെന്നോ.പരിപാലിക്കാൻ വളരെ എളുപ്പം ,കീടനാശിനികൾ ഒന്നുമില്ല,വളരെ രുചികരവും.എല്ലാവരും ചെയ്യണേ...വീട്ടിൽ എന്നും ആഹാരത്തിൽ ഇലക്കറികൾ ഉൾപ്പെടുത്താം,ആരോഗ്യമുള്ളവരായി മാറാം....
വൈഗ.എസ്.എസ്
3 A ഗവ.എൽ.പി.എസ്.ചാങ്ങ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം