അകന്നിരിക്കാം തൽക്കാലം
പിന്നീടടുത്തിരിക്കാൻ വേണ്ടീട്ട്
പകർന്നിടുന്നൊരു രോഗമാണിത്
പക്ഷേ ജാഗ്രത മാത്രം മതി.
കൈകൾ കഴുകാം നന്നായി
കരുത്തരാകാം ഒന്നായി
പുറത്തിറങ്ങാൻ നോക്കാതെ
അകത്തിരുന്നു കളിച്ചീടാം
കൊറോണയെ നമുക്ക് തുരത്തീടാം
സാമൂഹ്യ അകലം പാലിച്ച്
കൊറോണക്കാലം ഇനിയെന്നും
ഒരു ഓർമക്കാലമായ് മാറീടാൻ