മാർച്ച് മാസം വന്നു
അവധിക്കാലം വന്നു
കൊറോണയും വന്നു
പുറത്തിറങ്ങാതെ
അകലം പാലിച്ചു
കൈകൾ നന്നായി കഴുകി
മൂക്കും വായും പൊത്തി
തുരത്തി ഓടിച്ചു
ആഘോഷങ്ങളുമില്ല
ആരവങ്ങളുമില്ല
ആർഭാടങ്ങളുമില്ല
സ്നേഹമെന്തെന്നറിഞ്ഞു ഞങ്ങൾ
നിപ്പ വന്നു
പ്രളയം വന്നു
കൊറോണയും വന്നു
തളരില്ല ഞങ്ങൾ
ഇനിയും ഞങ്ങൾ പൊരുതും
കൈകൾ കോർത്ത് തുരത്തും
കൊറോണയെ നാം ഓടിക്കും
ഉയർത്തിയെടുക്കും എൻ്റെ
കേരളത്തെ....