ഗവ. എച്ച്.എസ്. ഇരുളത്ത്/അക്ഷരവൃക്ഷം/കൊറോണ

കൊറോണയും ഈ അവധിക്കാലവും
<poem>

കൊറോണയും ഈ അവധിക്കാലവും കൊറോണ എന്ന വൈറസിനെ പേടിച്ച് നമുക്കാർക്കും പുറത്തിറങ്ങാൻ പറ്റാതായി. അതു കാരണം എനിക്ക് എന്റെ അവധിക്കാലം എനിക്ക് നഷ്ടമായി. എന്റെ കൂട്ടുകാർക്കൊത്ത് കളിക്കാൻ പറ്റാതായി. നമ്മുടെ എല്ലാവരുടേയും പരീക്ഷയും നഷ്ടമായി. എനിക്ക് എന്റെ ബന്ധുക്കളുടെ അടുത്തൊന്നും പോകാൻ പറ്റുന്നില്ല. കൊറോണ വരാതിരിക്കാൻ നമുക്കെല്ലാം വ്യക്തിശുചിത്വം പാലിക്കാം . നമ്മൾ ഇടയ്ക്കിടെ കൈ സോപ്പിട്ട് കഴുകണം. പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കണം. വ്യക്തികൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കണം. കൂട്ടം കൂടി നിൽക്കാൻ പാടില്ല. കൊറോണ എന്ന മഹാമാരിയിൽ നിന്നും നമ്മളെ രക്ഷിക്കാൻ ശ്രമിക്കുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും വേണ്ടി എന്റെ പേരിലും എന്റെ കൂട്ടുകാരുടെ പേരിലും എന്റെ ടീച്ചറിന്റെ പേരിലും നന്ദി അറിയിക്കുന്നു. ഈ മഹാമാരിയിൽ നിന്ന് നമ്മളെയും ഈ ലോകത്തെയും രക്ഷിക്കാൻ വേണ്ടി നമുക്ക് എല്ലാവർക്കും ഒരുമിച്ച് പ്രാർത്ഥിക്കാം.

അനീഷ സി എസ്
2 B ജി എച്ച് എസ് ഇരുളത്ത്
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 24/ 03/ 2024 >> രചനാവിഭാഗം - ലേഖനം