ഗവ. എച്ച് എസ് റിപ്പൺ/അക്ഷരവൃക്ഷം/നാം മുന്നോട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
നാം മുന്നോട്ട്

ചൈന എന്ന നാട്ടിൽ നിന്നും
ഉയർന്നു വന്ന ഭീകരൻ .
ലോകമാകെ ജീവിതം
പകർന്നുകൊണ്ട് നീങ്ങവേ
നോക്കുവിൻ ജനങ്ങളെ
കേരളത്തിൽ ഒത്തുചേർന്ന്
തീർത്തിടുന്നു കരുണയുംകരുതലും
മൂർച്ചയേറും ആയുധങ്ങൾ അല്ല
ജീവൻ ആശ്രയം
ഒന്ന് ചേർന്ന മാനസങ്ങൾ
തന്നെയാണതോർക്കണം
നാട്ടിലാകെ ഭീതിയായി
പകർന്നതാ വസൂരിയെ
 കുത്തിവെപ്പിലൂടെ തീർത്ത് കേരളം
 ചരിത്രമായി സ്വന്തം ജീവിതം
 ബലി കൊടുത്തു കോടി മനുഷ്യർ
പുതു തലമുറയ്ക്കുവേണ്ടി നേടിയ മോചനം
രോഗവാഹകർ സ്നേഹമുള്ള സ്പർശനം
 ജീവ നാശത്തിൽ നിന്ന് നമ്മൾ
അന്ന് കരുതിയ സ്നേഹം
സൗഹൃദത്തിനായി പെരുമയുള്ള ഇറ്റലി
കണ്ണുനീരിൽ തകർന്നടിഞ്ഞ
കാറ്റ് നിങ്ങൾ കണ്ടുവോ
പോകണം നമുക്ക് ഏറെ ദൂരം
എന്ന് ഓർക്കണം
ദിശ മറന്ന് പോയിടാതെ
 മിഴി ഉയർത്തി നോക്കണം
 നേരിടാൻ കരുത്തു നേടണം
കൊറോണയെന്ന ദുരിതത്തെ
മുളയിലേ തീർക്കണം.
നാൾവഴിയിൽ വൃത്തി നമ്മളെ
നയിക്കണം.

മുഹമ്മദ്സിനാൻ സി
5 ബി ഗവ ഹൈസ്കൂൾ റിപ്പൺ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത