ഗവ. എച്ച് എസ് റിപ്പൺ/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

ലോകത്തിൽ അലതല്ലും കൊറോണ വൈറസ്സും
കഥയെന്തെന്നറിയാതെ വിതുമ്പീടുന്നേ
കൈകൾ കഴുകീടണം സോപ്പു കൊണ്ട്
മാസ്ക്കുകൾ എപ്പോഴും കരുതീടേണം
കുട്ടികളെ വീടുകളിൽ ശ്രദ്ധിക്കേണം
അയൽവക്കത്തേക്കൊന്നും വിട്ടില്ലേ
സമ്പർക്കം ഒഴിവാക്കി ചിന്തിക്കേണം
മഹാമാരിയെ നമ്മൾ പരത്തിടാതെ
നന്നായ് അകലവും പാലിക്കണം.
ശ്രദ്ധയോടിക്കാര്യം ഓർത്തീടണം
ഒറ്റക്കെട്ടായി നാം പോരാടീടാം
ജാതി മതമില്ലാതെ നമ്മൾ
ദുരിതങ്ങളെല്ലാമെ നേരിട്ടുള്ള
ധീരരാം സോദരുണ്ടിവിടെ
ഊണുമുറക്കവുമില്ലാതെ നമ്മെ
ജീവിപ്പിക്കുന്ന ഡോക്ടറും നഴ്സുമാരും
വെയിലും മഴയും കൊണ്ട് നമ്മെ
സുരക്ഷിതരാക്കുന്ന പോലീസുകാർ
വേഗം മഹാമാരിയെ തുരത്തീടാനായ്
ഒപ്പം സർക്കാറും ഉണ്ട് നമ്മോടൊപ്പം
വ്യാധിയെ ഒന്നായി തുരത്തീടാനായ്
ഒപ്പം പ്രാർത്ഥനകളും വേണം
കൊറോണയെന്ന വൈറസ്സിനെതിരെ
ഒറ്റക്കെട്ടായി നാം പോരാടീടാം

ഇർഫാന ഷെറിൻ
7 എ ഗവ ഹൈസ്കൂൾ റിപ്പൺ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത