ലിറ്റിൽ കൈറ്റസ്- രണ്ടാം ബാച്ച്

2025-28 ബാച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ അംഗത്വം ആരംഭിക്കുന്നതിനുളള പ്രാരംഭനടപടികൾ ആരംഭിച്ചു. ഇതിന്റെ ആദ്യപടിയായി രക്ഷിതാക്കളുടെ സമ്മതപത്രത്തിനുള്ള അപേക്ഷ നൽകി. ശേഷം 44 ക‍ുട്ടികൾ അംഗങ്ങളാകുന്നതിനുള്ള അപേക്ഷകൾ പ്രധാനധ്യാപകന് സമർപ്പിച്ചു.

മോഡൽ പരീക്ഷ

ജൂൺ 19,20, 23 തീയതികളിൽ ക‍ുട്ടികൾക്കുള്ള മോഡൽ പരീക്ഷ നടത്തി. ലിറ്റിൽ കൈറ്റിന്റെ ചാർജ്ജ് വഹിക്കുന്ന ബിജു, സനിത എന്നീ അധ്യാപകരാണ് മോഡൽ പരീക്ഷ നടത്തിയത്.

 
മോഡൽ പരീക്ഷ വിശദീകരിക്കുന്നു
 
മോഡൽ പരീക്ഷയിൽ നിന്ന്






-__________________________________________________________________________________________________

അഭിരുചി പരീക്ഷ 2025

ലിറ്റിൽ കൈറ്റിൽ അംഗമാകുന്നതിനുള്ള പ്രധാന പരീക്ഷയായ അഭിരുചി പരീക്ഷ ജൂൺ 25ന് നടന്നു. SITC യുടെ മേൽനോട്ടത്തിലായിരുന്നു പരീക്ഷ നടത്തിയത്. രാവിലെ 10.00 മുതൽ 12.30 വരെയായിരുന്നു പരീക്ഷാസമയം. ഇൻവിജിലേറ്റർമാരായി പ്രവർത്തിച്ചത് SITC ജീജമോൾ സി, LKM മാരായ ഡോ പി വി ബിജു, സനിത എം എന്നിവരായിരുന്നു. 44 ക‍‍ുട്ടികളിൽ 32 പേർ മാത്രമാണ് പരീക്ഷ എഴുതിയത്. 12.45 -ഓടുകൂടി റിസൾട്ട് ഫയൽ LK യുടെ അനുവദനീയമായ സൈറ്റിൽ അപ്‍ലോഡ് ചെയ്തു.

 
അഭിരുചി പരീക്ഷയിൽനിന്ന്
 
അഭിരുചി പരീക്ഷയിൽനിന്ന്







___________________________________________________________________________________________________

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2025-28 വർഷത്തെ അഭിരുചി പരീക്ഷയിൽ വിജയികളായ 25 പേരുടെ പേരുവിവരങ്ങൾ സ്കൂളിന്റെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു.

 

_________________________________________________________________________________________________

പ്രിലിമിനറി ക്യാമ്പ്- 06/10/2025

2025-28 ബാച്ച് ആരംഭിക്കുന്നതിനു മുന്നോടിയായുള്ള പ്രിലിമിനറി ക്യാമ്പ് പനമരം കൈറ്റിലെ മാസ്റ്റർ ട്രെയിനറായ ശ്രീ അർഷദ് അലി സാർ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് യൂണിഫോമും പാഠപുസ്തകവും വർക്ക് ബുക്കും അന്നേദിവസം വിതരണം ചെയ്തു.

 
 









_____________________________________________________________________________________________________

സ്‍കൂൾ ലെവൽ ക്യാമ്പ്

2025-28 വർഷത്ത കുട്ടികളുടെ സ്‍ക‍ൂൾതലക്യാമ്പ് 31.10.2025 ന് നടന്നു. ജി എച്ച്.എസ് കല്ലൂരിലെ ലിറ്റിൽ കൈറ്റ് മെന്ററായ സുധ ടി ക്ലാസ് നയിച്ചു. 25 ക‍ുട്ടികളാണ് ഈ ബാച്ചിൽ ഉളളത്.