ഗവ. എച്ച് എസ് പയ്യനല്ലൂർ/അക്ഷരവൃക്ഷം/എന്റെ ഭാവനയിൽ കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ഭാവനയിൽ കൊറോണ വൈറസ്


കൊറോണയെന്നൊരു മാരക വ്യാധി
 ലോകത്താകെ ഭീതിപരത്തി
 ലോകം മൊത്തം ലോകഡൗണായി
 മരുന്നും ഇല്ല മന്ത്രവും ഇല്ല
ആൾ ദൈവങ്ങൾ എവിടെയും ഇല്ല
 കഷ്ടപ്പാടും പട്ടിണിക്കോലവും
 ഒട്ടനവധി ലോകത്താകെ.
പണവുമില്ല ധനികരും ഇല്ല
 സമത്വസുന്ദര ലോകം ഇതൊന്ന്
ഇപ്പോൾ കണ്ടോ
 മതവുമില്ല രാഷ്ട്രീയമില്ല ഇല്ല
 അടിപിടി കേസുകൾ എവിടെയുമില്ല
 പെൺവാണിഭവും പീഡന കഥകളും
 ലോകത്തെങ്ങും കേൾക്കാനില്ല.
 അവിടെയും ഉണ്ട് ഇവിടെയും ഉണ്ട്
കൊറോണ വൈറസ് എവിടെയുമുണ്ട്
ഇത് കണ്ടിട്ട് ലോകം മുഴുവൻ
ലോക്ഡൗൺ എന്നൊരു നിയമം വച്ചു
ഇതുകണ്ടിട്ട് ദൈവം പോലും
മിഴികൾ രണ്ടും പൂട്ടിയിരുന്നു.



 

പൂജാലക്ഷ്മി എൽ എസ്
9A ജി എച്ച് എസ് പയ്യനല്ലൂർ
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - കവിത