ഗവ. എച്ച് എസ് ചേനാട്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം


വേണം ശുചിത്വം നാമേവരിലും
കാണാം മഹത്വം നൽശീലത്തിൽ
        കുഞ്ഞുനാൾ തന്നിലെ നല്ലശീലം
        പാലിച്ചിടുകെന്നാൽ ഇല്ല രോഗം
പല്ലുതേച്ചിടേണം ഇരുനേരവും
പുല൪ കാലത്തും സായം സന്ധ്യയിലും
         മേനിതൻ ആരോഗ്യം കാത്തിടുവാൻ
         നീരാടുക വേണം നാം ദിനവും
ഭക്ഷിച്ചിടുന്നതിൻ മുൻപും പിൻപും
കൈ കഴുകീടണം കൂട്ടരേ നാം
         കൈ നഖങ്ങൾ നാം മുറിച്ചിടേണം
         തടയുക വേണം പല രോഗങ്ങൾ
   നമ്മുടെ മേനിയെ പാലിക്കും പോൽ
   കാക്കേണം വീടും പരിസരവും
               ആരോഗ്യമുള്ള ശരീരമുണ്ടേൽ
                 നല്ലമനസ്സിനുടമയാവാം
നല്ലകാര്യങ്ങൾ ശീലിച്ചിടേണം
വ്യക്തിശുചിത്വം പാലിച്ചിടേണം
          ചൊട്ടയിലെ നാം പഠിക്കും ശീലം
          വന്നീടും നമ്മുടെ ചുടലവരെ


അലൻ ബിജുജോസ്
7 A ജി.എച്ച്.എസ്.ചേനാട്
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത