ഗവ. എച്ച് എസ് കുറുമ്പാല/പി ടി എ കമ്മിറ്റി 2023-24 & റിപ്പോർട്ട്

വാ‍ർഷിക പ്രവ‍ർത്തന റിപ്പോർട്ട് - 2023-24

കുറുമ്പാല പ്രദേശത്തെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിൽ വിജ്ഞാ നത്തിൻെറ പ്രാകാശം ചൊരിഞ്ഞ് നാടിൻെറ അഭിമാനമായി നിലകൊള്ളുന്ന സ്ഥാപനമാണ് കുറുമ്പാല ഗവ: ഹെെസ്കൂൂൾ. ഒരു നൂറ്റാണ്ടിലേറെയായി പതിനായിരക്കണക്കിന്‌ അക്ഷര പ്രേമികൾക്ക്‌ പ്രാഥമികവിദ്യാഭ്യാസം നൽകിയ ഈ വിദ്യാലയം ഇന്ന്‌ ജില്ലയിലെ സമ്പൂർണ്ണ ഹൈടെക്‌ ഹൈസ്കൂളായി മികച്ച നിലവാരത്തോടെ പ്രവർത്തിക്കുന്നു. നൂറിന്റെ നിറവിൽ നിലകൊള്ളുന്ന നമ്മുടെ വിദ്യാലയം 1911ലാണ് സ്ഥാപിതമായത്. 1978-ൽ അപ്പർ പ്രൈമറി യായും 2013ൽ സെക്കന്ററി സ്കൂളായും അപ്ഗ്രേഡ്‌ ചെയ്യപ്പെട്ടു. നിലവിൽ ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ 15 ഡിവിഷനുകളിലായി 366കുട്ടികളും, ‍പ്രീപ്രൈമറി തലത്തിലെ 52 കുട്ടികളും ഉൾപ്പെടെ 418കുട്ടികൾ പഠനം നടത്തുന്നുണ്ട്‌. അർപ്പണ മനോഭാവത്തോടെയും ആത്മാർത്ഥതയോടെയും നിലകൊള്ളുന്ന അധ്യാപകരും,അവർക്ക്‌ മികച്ച പിന്തുണ നൽകുന്ന പി.ടി.എ, എം.പി.ടി.എ, എസ്‌.എം.സി അംഗങ്ങളും നമുക്ക്‌ മുതൽ കൂട്ടായുണ്ട്‌. മികച്ച ഭൗതിക സാഹചര്യങ്ങൾ ഇന്ന്‌ വിദ്യാലയത്തിനുണ്ട്‌. പരിമിതികളോടും പരാധീനതകളോടും പോരാടി ഇന്നത്തെ സ്ഥിതിയിലേക്ക്‌ സധൈര്യം നയിച്ച പൂർവിക ഗുരുവര്യന്മാരെയും നന്ദിപൂർവ്വം നമുക്ക്‌ ഈ വേളയിൽ ഓർക്കാം.

പി ടി എ ഭരണ സമിതി

2023 സെപ്‍തംബ‍ർ5ന് ചേർന്ന സ്കൂൾ വാർഷിക ജനറൽ ബോഡിയിൽ നിന്ന് തെരഞ്ഞെടു ക്കപ്പെട്ട പതിനഞ്ചംഗങ്ങളാണ് നിലവിലുള്ള ഭരണ സമിതിയിലുള്ളത്. മുഹമ്മദ് ഷാഫി കെ എ, ഷൗക്കത്ത് ഫെെസി,മുഹമ്മദ് കെ, ശ്രീനിവാസൻ കെ എസ്, ഹസീന കെ, , നഫീസ, റഫീന, ലത ചന്ദ്രൻ എന്നീ രക്ഷിതാക്കളുടെ പ്രതിനിധികളും ,ഹെഡ്‍മാസ്റ്റർ അബ്ദുൾ റഷീദ് കെ, ഹാരിസ് കെ, ഗോപീദാസ് എം എസ്, വിദ്യ എ , അന്നമ്മ പി യു , ജിൻസി ജോർജ്, സുധീഷ് വി സി എന്നീ അധ്യാപക പ്രതിനിധികളുമാണ് പി ടി എ കമ്മറ്റിയിലുള്ളത്. പ്രസിഡൻറ് കെ എ മുഹമ്മദ് ഷാഫിയുടെയും ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് മാസ്റ്ററുടെയും നേത്യതത്തിൽ പി ടി എ യുടെ പ്രവർത്തനം വളരെ മികച്ച രീതിയിൽ നടക്കുന്നു. മദർ പി ടി എ പ്രസിഡൻറ് സഫിയ മറ്റ് അംഗങ്ങളായ നാദിറ, ഗീത, ഫൗസിയ, സരള, സൽമ, സാജിത എന്നിവരുടെ സേവനവും എടുത്ത് പറയേണ്ടതാണ്.

സ്കൂൾ മാനേജ്മെൻറ് കമ്മറ്റി

കാഞ്ഞായി ഉസ്മാൻ ചെയർമാനും,സെെനുൽ ആബിദ് വെെ.ചെയർമാനും, ചന്ദ്രശേഖരൻ, ബഷീർ, ഷമീർ, ഇബ്രാഹീം സഖാഫി, അലീമ, ബിന്ദു, തസ്‍നിജ, മിനി, സുമയ്യ, നസീറ, വാർഡ് മെമ്പ‍ർ ബുഷറ വെെശ്യൻ,സ്കൂൾ ഹെഡ്‍മാസ്റ്റർ അബ്ദുൾ റഷീദ് കെ, സീനയർ അസിസ്റ്റൻറ് ഹാരിസ് കെ തുടങ്ങിയവ‍ർ അംഗങ്ങളുമായ സ്കൂൾ മാനേജ്മെൻറ് കമ്മറ്റിയുടെ പ്രവർത്തനം അഭിനന്ദനീയമാണ്. വിദ്യാലയത്തിൻെറ ഭൗതിക സൗകര്യങ്ങൾ മെച്ചെപ്പെടുത്തുന്നതിൽ മികച്ച പിന്തുണ നൽകുന്ന എസ് എം സി അംഗങ്ങളെ നന്ദിയോടെ സ്മരിക്കുന്നു.

അക്കാദമിക പ്രവർത്തനങ്ങൾ

2023-24 അധ്യയന വർഷം ധാരാളം പ്രവർത്തനങ്ങൾ നടത്തി അക്കാദമിക രംഗം സജീവമാക്കിയിട്ടുണ്ട്‌.പാഠ്യപ്രവർത്തനങ്ങളിലും പഠനാനുബന്ധ പ്രവർത്തനങ്ങളിലും ധാരാളം അനുഭവങ്ങൾ കുട്ടികൾക്ക് നൽകാൻ നാം ശ്രദ്ധിച്ചിട്ടുണ്ട്. പ്രവേശനോത്സവം, വിജയോത്സവം, സ്വാതന്ത്യദിനാഘോഷം, ഒാണാഘോഷം, ശിശു ദിനാഘോഷം, ക്ലബ്ബ്‌ പ്രവർത്തനങ്ങൾ, വിവിധ ദിനാചരണങ്ങൾ,ലഹരി വിരുദ്ധ കാംപയിൻ, സ്കൂൾ തല മേളകൾ,പഠനോത്സവം,സ്കൂൾ വാ‍ർഷികം തുടങ്ങിയവ ശ്രദ്ധേയമായ പരിപാടികൾക്കൊപ്പം സബ്‍ജക്ട് ക്ലിനിക്ക്, Star of the Month, പൊലിമ, അക്ഷരക്കൂട്ട്, അമ്മ വായന, "പിറന്നാളിനൊരു പൂച്ചട്ടി എൻെറ വിദ്യാലയത്തിന്" തുടങ്ങിയ തനത് പ്രവർത്തനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്‌. സബ് ജില്ലാ തലം മുതൽ സംസ്ഥാന തലം വരെയുള്ള വിവിധ മത്സരങ്ങളിലും മികച്ച വിജയം നേടാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. വർണ്ണശഭളമായ പ്രവേശനോത്സവത്തോടെയാണ് 2023-24 അധ്യയന വർഷത്തെ നാം എതിരേറ്റത്.ചടങ്ങ് പി ടി എ പ്രസിഡൻറ്റിൻെറ അധ്യക്ഷതയിൽ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി ബുഷറ വെെശ്യൻ ഉദ്ഘാടനം നിർവ്വഹിക്കുകയും നവാഗതരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ സമ്മാനിക്കുകയും ചെയ്തു. ശാസ്ത്ര ക്ലബ്ബുകൾ, ഭാഷാ ക്ലബ്ബുകൾ,പരിസ്ഥിതി ക്ലബ്ബ്, വിദ്യാരംഗം കലാ സാഹിത്യ വേദി, സോഷ്യൽ സർവ്വീസ് സ്കീം, ഡി എം ക്ലബ്ബ് , ലിറ്റിൽ കെെറ്റ്സ് തു‍ടങ്ങിയ ക്ലബ്ബുകളുടെ നേത്യതത്തിൽ ധാരാളം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയിട്ടുണ്ട്. ഫീൽഡ് ട്രിപ്പുകൾ, ഇൻറസ്ട്രിയൽ വിസിറ്റുകൾ,സഹവാസ ക്യാമ്പുകൾ,പഠന വിനോദ യാത്രകൾ എന്നിവ സംഘടിപ്പിക്കാൻ കഴി‍ഞ്ഞിട്ടുണ്ട്. സ്കൂൾ തല കലാ-കായിക-ശാസ്ത്ര മേളകളൊക്കെ സംഘാടന മികവ് കൊണ്ടും, കുട്ടികളുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.

ഡിസാസ്റ്റർ മാനേജ്മെൻറ് ക്ലബ്ബിൻെറ നേത്യതത്തിൽ കുട്ടികൾക്ക് NDRF ട്രെെനിംഗ് നൽകി.പരിശീലനത്തിന് NDRF ചീഫ് കമാൻഡിംഗ് ഓഫീസർ അശോക് കുമാർ ശുക്ല നേത്യത്തം നൽകി.യുദ്ധവിരുദ്ധ ദിനത്തിൽ സഡാക്കോ സുസുക്കി കൊക്കുകൾ കൊണ്ട് നിർമ്മിച്ച വലിയ മാത്യക ശ്രദ്ധേയമായി.

മികച്ച ആരോഗ്യ ശീലം പരിശീലിപ്പിക്കുന്നതിനായി ഹെൽത്ത്‌ ഡിപ്പാർട്ട്‌മെൻറുമായി സഹകരിച്ച്‌ നടത്തിയ ക്ലാസുകൾ, മെഡിക്കൽ ക്യാമ്പുകൾ, ശുചീകരണ പ്രവർത്തനങ്ങൾ, പെൺകുട്ടികൾക്കായുള്ള കരാട്ടെ പരിശീലനം, വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട നടത്തിയ കഥ-കവിതാ- ഉപന്യാസ രചന, ചിത്രരചന മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. അക്കാദമിക മികവ് ഉയർത്താൻ സബ്‍ജക്ട് ക്ലിനിക്ക്,പൊലിമ, അക്ഷരക്കൂട്ട്, “ശ്രദ്ധ”, തുടങ്ങിയ പദ്ധതികളും മാത്യകാപരമായി സംഘടിപ്പിക്കാൻ കഴിഞ്ഞു. അമ്മമാരിൽ വായനാ ശീലം വളർത്തുക എന്ന ഉദ്ദേശ്യത്തോടെ നടപ്പിലാക്കിയ " അമ്മ വായന" എന്ന പരിപാടിക്കും, രക്ഷിതാക്കൾക്ക് ലെെബ്രറി പുസ്തകങ്ങൾ നൽകി വായനശീലം പ്രോത്സാഹിപ്പിക്കാനും അനുഭവ കുറിപ്പ് തയ്യാറാക്കാനുമുള്ള പ്രവർത്തനങ്ങൾക്കും നല്ല പ്രതികരണമാണ് ലഭിച്ചത്. കുട്ടികളുടെ മികവുകളുടെ പ്രദർശിപ്പിച്ച് നടത്തിയ പഠനോത്സവവും, പ്രമുഖ നാടൻപാട്ട് കലാകാരൻ മജീഷ് കാരയാടിനെ മുഖ്യാത്ഥിയായി പങ്കെടുപ്പിച്ച് സ്കൂൾ വാർഷികാ ഘോഷവും വളരെ ആകർഷകമായി നടത്താൻ കഴിഞ്ഞതിൽ നമ്മുക്കഭിമാനിക്കാം. പ്രീപ്രെെമറി കുട്ടികളുടെ ഭാഷാ വികാസവും മാനസിക ഉല്ലാസവും ലക്ഷ്യമാക്കി സംഘടിപ്പിച്ച കഥോത്സവം വളരെ ശ്രദ്ധേയമായി.ആട്ടവും പാട്ടും എന്ന പേരിൽ പ്രീപ്രെെമറി രക്ഷിതാക്കൾക്കായി ശില്പശാലയും,വരയുത്സവവും ഏറെ ശ്രദ്ധിക്കപ്പെട്ടു.പ്രെെമറി വിഭാഗം രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച സചിത്ര ശില്പശായും മികവുറ്റ പരിപാടിയാക്കാൻ കഴിഞ്ഞു.

സഹവാസ ക്യാമ്പ്, മോർട്ടിവേഷൻ ക്ലാസുകൾ,ഫീൽഡ് ട്രിപ്പുകൾ തുടങ്ങിയ പ്രവർത്തനങ്ങളുമായി സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം ക്ലബ്ബും, വിവിധ ക്യാമ്പുകൾ, ഇൻറസ്ട്രി യൽ വിസിറ്റുകൾ, മറ്റ് കുട്ടികൾക്കും, രക്ഷിതാക്കൾക്കും,ഭിന്ന ശേഷി വിദ്യാർത്ഥികൾക്കും ഐ ടി പരിശീലനം,സ്കൂൾ വിക്കി അപ്ഡേഷൻ,ഫ്രീഡം ഫെസ്റ്റ്,ഡിജിറ്റൽ മാഗസിൻ തുടങ്ങിയ ശ്രദ്ധേയമായ പ്രവർത്തനങ്ങളിലൂടെ ലിറ്റിൽ കെെറ്റ്സ് യൂണിറ്റും സജീവമായി പ്രവർത്തി ക്കുന്നു.പരിസ്ഥിതി ക്ലബ്ബിൻെറ നേതൃതത്തിൽ ആകർഷകമായ രീതിയിൽ പച്ചക്കറിത്തോട്ടം ഒരുക്കി നൂറു മേനി കൊയ്യാനും കഴിഞ്ഞിട്ടുണ്ട്.

വിജയജ്വാല

SSLC കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തി ഉന്നത വിജയം നേടാൻ അവരെ പ്രാപ്തരാക്കുക എന്ന ഉദ്ദേശ്യത്തോടെ വിജയജ്വാല എന്ന പേരിൽ നടത്തിയ പ‍‍ഠന ക്യാമ്പുകൾ വിജയകരമായിരുന്നു.കുട്ടികൾക്ക് ചായയും, ലഘു ഭക്ഷണവും ഉൾപ്പെടെ നൽകി രാവിലെ 8:30 മുതൽ വെെകുന്നേരം 5:15 വരെയായിരുന്നു ക്യാമ്പുകൾ സംഘടിപ്പിച്ചത്. ക്യാമ്പുകൾ കാര്യക്ഷമമായി നടത്തി മുഴുവൻ കുട്ടികളെയും പരീക്ഷ എഴുതിച്ച് അത് വഴി നൂറു ശതമാനം റിസൾട്ട് ഉണ്ടാക്കാനും കഴിഞ്ഞു. നാല് കുട്ടികൾക്ക് ഫുൾ എ പ്ലസും മറ്റുള്ളവർക്കെല്ലാെം അറുപത് ശതമാനത്തിലെറെ മാർക്കും ലഭിച്ചിട്ടുണ്ട്. ഇവർക്ക് പ്ലസ് വൺ അഡ്‍മിഷന് വേണ്ടി ഹെൽപ്പ് ഡെസ്ക് സൗകര്യവും സ്കൂളിൽ ഒരുക്കുകയുണ്ടായി.

വിവിധ സ്കോളർഷിപ്പ് പരീക്ഷകൾ

LSS, USS, NMMS തുടങ്ങിയ സ്കോളർഷിപ്പ് പരീക്ഷകളിൽ മികച്ച പ്രകടനം നടത്താൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.കഴിവും താത്പര്യമുള്ള കുട്ടികളെ നേരത്തെ കണ്ടെത്തി അവർക്ക് അധിക പരിശീലനം നൽകിയാണ് പരീക്ഷക്കായി ഒരുക്കുന്നത്.കുട്ടികൾക്ക് യാതൊരു സാമ്പത്തിക ബാധ്യതയും വരാതെയാണ് പരിശീലനം സംഘടിപ്പിക്കുന്നത്. നമ്മുടെ വിദ്യാലയത്തിലെ അധ്യാപകർ തന്നെയാണ് പരിശീലനം നൽകുന്നത്.ഇതിനായി അധിക സമയവും ശനിയാഴ്ച്ച പോലുള്ള അവധി ദിവസങ്ങളും ഉപയോഗപ്പെടുത്തുന്നു.കഴിഞ്ഞ രണ്ട് വർഷവും മികച്ച റിസൾട്ടാണ് സ്കോളർഷിപ്പ് പരീക്ഷകളിൽ നമ്മുക്കുണ്ടാക്കാൻ സാധിച്ചത്.കഴിഞ്ഞ വർഷം ഒരു കുട്ടി LSS സ്കോളർഷിപ്പിനും, രണ്ട് കുട്ടികൾേ USS സ്കോളർഷിപ്പിനും അർഹരായി.മുൻ വർഷം രണ്ട് കുട്ടികൾ NMMS സ്കോളർഷിപ്പിനും രണ്ട് കുട്ടികൾ USS സ്കോളർഷിപ്പിനും, ഒരു കുട്ടി LSS സ്കോളർഷിപ്പിനും അർഹത നേടിയ കാര്യം കൂടി ഇവിടെ പരാമർശിക്കുന്നു.

വിവിധദിനാചരണങ്ങൾ

ലോക പരിസ്ഥിതി ദിനത്തിൽ തൈകൾ നട്ടുപിടിപ്പിച്ച്‌ ഹരിത വിദ്യാലയ പ്രവർത്തനങ്ങൾക്ക്‌ തുടക്കം കുറിച്ചു. കുട്ടികൾക്ക്‌ പരിസ്ഥിതി ദിന സന്ദേശം നൽകുകയും, പോസ്റ്റർ രചന,ചിത്ര രചന,ക്വിസ്‌ തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പുമായി ചേർന്ന് കുട്ടികൾക്കായി യോഗ ക്ലാസ് സംഘടിപ്പിച്ചു. പ്രമുഖ യോഗ ഇൻസ്ട്രക്ടർ ഡോ: ആയിഷ ഫെബിന ക്ലാസിന് നേത്യത്തം നൽകി. വയന ദിനാഘേഷ പരിപാടികളുടെ ഉദ്ഘാടനത്തിനായി എഴുത്തുകാരൻ പി കെ ജയചന്ദ്രനെയും, വെെക്കം മുഹമ്മദ് ബഷീർ അനുസ്മരണത്തിൽ ശ്രീ.ശ്രീജേഷ് മാസ്റ്ററെയും പങ്കെടുപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.

സ്കൂൾ പാർലമെൻെറ് തെരഞ്ഞെടുപ്പ്

കുട്ടികളിൽ ജനാധിപത്യ ബോധം ഉണ്ടാക്കുക, പാർലമെൻററി സംവിധാനത്തെകുറിച്ച് അവബോധം സ്യഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ നടത്തിയ സ്കൂൾ പാർലമെൻെറ് തെരഞ്ഞെ ടുപ്പ് വളരെ ശ്രദ്ധേയമായി.സാധാരണ തെരഞ്ഞെടുപ്പിനെ വെല്ലുന്ന രീതിയിലായിരുന്നു സംഘാടനം.വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് നടത്തിയ തെരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രിക സമർപ്പണം മുതൽ പാർലമെൻറ് അംഗങ്ങളുടെ സത്യപ്രതിജ്‍‍ഞ വരെയുള്ള പ്രകൃയകൾ കുട്ടികൾക്ക് പഠനാർഹമായിരുന്നു.

ബോധവത്ക്കരണ – മോർട്ടിവേഷൻ ക്ലാസുകൾ

രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ധാരാളം ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.ബേഠി ബച്ചാവോ ബേട്ടി പഠാവോ എന്ന പേരിൽ രക്ഷിതാക്കൾക്ക് പാരൻറിംഗ് ക്ലാസ് നൽകി. പ്രമുഖ ട്രെെനർ സുജിത്ത് ലാൽ നേത്യത്വം നൽകി. കുട്ടികളിൽ പഠന താത്പര്യവും, ആത്മ വിശ്വാസവും വളർത്തുക എന്ന ഉദ്ദേശ്യത്തോടെ പ്രമുഖ ‍ട്രെെനർ ജോസഫ് വർഗീസ് സാറിനെ പങ്കെടുപ്പിച്ച് നടത്തിയ മോട്ടിവേഷൻ ക്ലാസ് വളരെ ശ്രദ്ധേയമായി.ടീൻസ് ക്ലബ്ബിലെ കുട്ടികൾക്കായി നടത്തിയ ബോധവത്ക്കരണ ക്ലാസിന് തരിയോട് സി എച്ച് സി യിലെ മുഹമ്മദലി സർ നേതൃത്വം നൽകി.ലോക പുകയില വിരുദ്ധ ദിനത്തിൻെറ ഭാഗമായി കുട്ടികൾക്ക് നൽകിയ ക്ലാസിന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ചാർളിയും, ലഹരി വിരുദ്ധ ദിനാചരണത്തിൻെറ ഭാഗമായി സംഘടിപ്പിച്ച ബോധവത്ക്കരണ ക്ലാസിന് സിവിൽ എക്സെെസ് ഒാഫീസർ സജി പോളും നേതൃത്വം നൽകി.ലിറ്റിൽ കെെറ്റ്സ് ക്ലബ്ബ് രക്ഷിതാക്കൾക്കായി സെെബർ സുരക്ഷാ പരിശീലന ക്ലാസും നൽകുകയുണ്ടായി.

വിജയോത്സവം

2022-23 അധ്യയന വർഷത്തിൽ SSLC പരീക്ഷയിൽ ഉന്നത വിജയം നേടി സ്കൂളിൻെറ അഭിമാന താരങ്ങളായ വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും വിജയോത്സവ വേദിയിൽ അനുമോദിച്ചു. 12-9-2023 ന് സംഘടിപ്പിച്ച ചടങ്ങ് ജില്ലാ പ‍ഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.വിജയികൾക്കും,LSS സകോളർഷിപ്പ് ജേതാക്കളൾക്കും, മറ്റ് മേഖലകളിൽ മികവ് പുലർത്തിയവർക്കുമുള്ള ഉപഹാരങ്ങൾ , ക്യാഷ് പ്രെെസ് എന്നിവ നൽകി ആദരിക്കുകയുണ്ടായി.പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി ബാലൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർ‍മാൻ എം മുഹമ്മദ് ബഷീർ, ഗ്രാമ പഞ്ചായത്ത്ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർ‍പേഴ്സൺ ജസീല റംളത്ത്, വാർഡ് മെമ്പ‍ർ ബുഷറ വെെശ്യൻ, പി ടി എ പ്രസിഡൻറ് കെ എ മുഹമ്മദ് ഷാഫി,എസ് എം സി .ചെയർമാൻ ഉസ്‍മാൻ കാഞ്ഞായി തുടങ്ങിയവ‍ർ പങ്കെടുത്തു.

ഓണാഘോഷം

വെെവിധ്യമാർന്ന പരിപാടികളോടെയാണ് നാം ഓണാഘോഷം സംഘടിപ്പിച്ചത്. പൂക്കള മത്സരം,കുട്ടികളുടെ വിവിധ കലാപരിപാടികൾ, വിവിധ ഫണ്ണീ ഗെെമുകൾ എന്നിവ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. പായസം ഉൾപ്പെടെ ഉളള വിഭവസമൃദമായ ഓണസദ്യ ഒരുക്കാനും കഴിഞ്ഞിട്ടുണ്ട്.ഇത്തരം ആഘോഷ പരിപാടികൾ വിജയിപ്പിക്കുന്നതിൽ പി ടി എ, എം പി ടി എ ,എസ് എം സി അംഗങ്ങൾ നൽകിയ സഹകരണം പ്രത്യേകം എടുത്ത് പറയാൻ ആഗ്രഹിക്കുന്നു.

തനത് പ്രവർത്തനങ്ങൾ

സബ്‍ജക്ട് ക്ലിനിക്ക്, അക്ഷരക്കൂട്ട്,പൊലിമ

പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് ആവശ്യമായ കെെത്താങ്ങ് നൽകി അവരെ ഉയർത്തികൊണ്ട് വരിക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച ഈ പരിപാടികൾ ഏറെ ഫലപ്രദമാക്കാൻ കഴിഞ്ഞു. ഓരോ വിഷയത്തിലും പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്കായി പ്രത്യേക പിരിശീലനം നൽകുന്നു.

Star of the Month

അക്കാദമിക നിലവാരം മെച്ചെപ്പെടുത്തുക, കുട്ടികൾക്ക് പ്രോത്സാഹനവും പിന്തുണയും നൽകുക എന്ന ഉദ്ദേശ്യത്തോടെ നടത്തുന്ന പരിപാടിയാണ് Star of the Month. കുട്ടികളുടെ പഠന നിലവാരം വിലയുരുത്തി, നിശ്ചിത ശതമാനത്തിലേറെ സ്കോർ നേടി മികവ് പുലർത്തുന്നവർക്ക് എല്ലാ മാസവും പ്രത്യേക ചടങ്ങിൽ എക്സെലൻറ്, Good, സ്റ്റാർ എന്നീ സ്റ്റാറുകൾ അണിയിച്ച് അനുമോദിക്കുന്നു.

പിറന്നാളിനൊരു പൂച്ചട്ടി

വിദ്യാലയത്തിൻെറ സൗന്ദര്യവത്ക്കരണത്തിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം ഉണ്ടാക്കുക, വിദ്യാലയം ഒരു ഹരിത ഉദ്യയനമാക്കുക എന്ന ഉദ്ദേശ്യത്തോടെ നടപ്പിലാക്കിയ ഈ പദ്ധതി കഴിഞ്ഞ രണ്ട് വർഷമായിട്ട് തുടരുകയാണ്.കുട്ടികളും അധ്യാപകരും അവരുടെ പിറന്നാൾ ദിനത്തിൽ സ്കൂളിലേക്കായി ഒരു പൂച്ചട്ടി സമ്മാനിക്കുന്നു. ഇത്തരത്തിൽ ധാരാളം പൂച്ചട്ടികൾ സ്കൂളിൽ ലഭിച്ചിട്ടുണ്ട്.തരിയോട് ഹയർസെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് യൂണിറ്റ് നമ്മുടെ വിദ്യാലയത്തിൽ സംഘടിപ്പിച്ച ക്യാമ്പിൻെറ ഭാഗമായും സ്കൂൾ സൗന്ദര്യവത്ക്കരണ പ്രവർത്തനങ്ങിൽ സഹകരിച്ചിട്ടുണ്ട്.

മികവ‍ുകൾ

2023-24 അധ്യയന വർഷം മികവിൻെറ വർഷമായിരുന്നു.നിരവധി പുരസ്കാരങ്ങളും അവാർഡുകളും വിദ്യാലയത്തിലെത്തി.സബ് ജില്ല മുതൽ സംസ്ഥാന തലം വരെ നമ്മുടെ വിദ്യാലയം അടയാളപ്പെടുത്തപ്പെട്ട‍ു.2023 വർഷത്തെ ലിറ്റിൽ കെെറ്റ്സ് അവാർഡിന് നമ്മുടെ വിദ്യാലയം അർഹത നേടി.ഇന്ത്യയിലെ ഏറ്റവും വലിയ എെ ടി കൂട്ടായ്മയായി കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ലിററിൽ കെെറ്റ്സ് യൂണിറ്റിനുള്ള 2023-24വ‍ർഷത്തെ പ്രവർത്തന മികവിനാണ് അവാർഡ് ലഭിച്ചത്. വയനാട് ജില്ലയിലെ ഏറ്റവും മികച്ച മൂന്നാമത്തെ ക്ലബ്ബിനുള്ള അവാർഡാണ് നമ്മുക്ക് ലഭിച്ചിട്ടുള്ളത്.പതിനഞ്ചായിരം രൂപയുടെ ക്യാഷ് അവാർഡും, ശില്പവും, പ്രശസ്തി പത്രവും അടങ്ങുന്നതായിരുന്നു പുരസ്കാരം. തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണ തമ്പി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ബഹു. കേരള വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയിൽ നിന്ന് ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ്,ലിറ്റിൽ കെെറ്റ്സ് മാസ്റ്റർ കെ ഹാരിസ്, മിസ്‍ട്രസ് അനില എസ്, ലിറ്റിൽ കെെറ്റ്സ് അംഗങ്ങളായ മുഹമ്മദ് നാഫിൽ,മുബശ്ശിറ, മുഹമ്മദ് അസ്‍ലം, ഫാത്തിമ ഫർഹ എന്നിവരടങ്ങിയ പ്രതിനിധി സംഘം പുരസ്കാരം സ്വീകരിച്ചു.SSLC പരീക്ഷയിലെ നൂറ് ശതമാനം വിജയത്തിന് കൽപ്പറ്റ എം എൽ എ ടി സിദ്ധിഖ് അവറുകളുടെ എക്സലൻറ്സ് അവാർഡിന് തുടർച്ചയായി രണ്ടാം തവണയും നാം അർഹരായി എന്ന സന്തോഷവും പ്രത്യേകം അറിയിക്കുന്നു.

SSLCപരീക്ഷയിൽ ആയിഷ തഹ്‍ലിയ,ഫെെറ‍ൂസ ഫാത്തിമ,അൻഷിത കെ,ആയിഷ ഷമീമ എന്നീ കുട്ടികൾ ഫുൾ എ പ്ലസ് നേട്ടം കെെവരിച്ചു.LSS,USS സ്കോളർഷിപ്പ് പരീക്ഷകളിൽ മികച്ച റിസൾട്ട് ഉണ്ടാക്കാൻ നമ്മുക്ക് കഴിഞ്ഞു. മിൻഹാ ഫാത്തിമ എന്ന കുട്ടിക്ക് LSS സ്കോളർഷിപ്പിനും, ഷിഫാന ഷെറിൻ, ആദില ഫാത്തിമ എന്നിവർക്ക് USS സ്കോളർഷിപ്പിനും അർഹത നേടികൊടുക്കാൻ കഴിഞ്ഞിട്ടുണ്ട്.സബ്‌ ജില്ല, ജില്ലാ തല ശാസ്ത്ര മേളകളിലും, കലാ-കായിക മേളകളിലും, വിവിധ ഏജൻസികൾ സംഘടിപ്പിച്ച ക്വിസ്‌ മത്സരങ്ങൾ,കവിതാരചന, കഥാരചന, ഉപന്യാസരചന, തുടങ്ങിയവകളിലെല്ലാം‍ ഉയർന്ന പ്രകടനം കാഴ്ച്ചവെക്കാൻ നമ്മുടെ കുട്ടികൾക്ക്‌ കഴിഞ്ഞു. ഐ ടി മേളയിൽ ഹെെസ്കൂൾ വിഭാഗം ആനിമേഷനിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് റംനാസ് തിരുവന്തപുരത്ത് നടന്ന സംസ്ഥാന തല മത്സരത്തിലും മകച്ച പ്രകടനം കാഴ്ച്ചവെച്ചു.ജില്ലാ കലാമേളയിൽ മലയാളം കഥാരചനയിൽ ആയിഷ തഹ്‍ലിയയും, ഉർദു പ്രസംഗത്തിൽ നജ ഫാത്തിമക്കും എ ഗ്രേഡ് നേടാൻ കഴിഞ്ഞിട്ടുണ്ട്. ഉർദു ടാലൻറ്‌ ടെസ്ററ് പരീക്ഷയിൽ ഫാസില പി കെ സംസ്ഥാനതലത്തിൽ A ഗ്രേഡ് നേടി.പത്താം തരത്തിലെ മുഴുവൽ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കും എ ഗ്രെെഡോടെ ഗ്രെെസ് മാർക്കിന് അർഹത നേടികൊടുത്ത ജില്ലയിലെ അപൂർവ്വം സ്കൂളുകളിലൊന്നാണ് നമ്മുടെ വിദ്യാലയം. ലിറ്റിൽ കെെറ്റ്സ് ജില്ലാ ക്യാമ്പിലേക്ക് ആനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗത്തിൽ മുബഷിറ, മുഹമ്മദ് നാഫിൽ എന്നീ രണ്ട് കുട്ടികൾ തെരഞ്ഞെടുക്കപ്പെടുകയുണ്ടായി.കൂടാതെ മുഹമ്മദ് നാഫിൽ എന്ന കുട്ടിക്ക് സംസ്ഥാന തല ക്യാമ്പിലേക്ക് സെലക്ഷൻ ലഭിച്ചത് വലിയ അംഗീകാരമായി കാണുന്നു. ഈ അഭിനാർഹമായ നേട്ടങ്ങൾ നേടി വിദ്യാലയത്തിൻെറ പേര് വാനോളമുയർത്തിയ മുഴുവൻ പ്രതിഭകളെയും,പരീശീലനം നൽകിയ അധ്യാപകരെയും,സഹകരിച്ച രക്ഷിതാക്കളെയും പ്രത്യേകം അഭിനന്ദിക്കുന്നു.

ഭൗതിക സൗകര്യങ്ങൾ

നമ്മുടെ വിദ്യാലയം 2013ൽ സെക്കന്ററി സ്കൂളായി അപ്ഗ്രേഡ്‌ ചെയ്‍തെങ്കിലും കെട്ടിട സൗകര്യമുൾപ്പെടെയുള്ള ധാരാളം പരിമിതികൾ ഉണ്ടായിരുന്നു.കഴിഞ്ഞ രണ്ട് വർഷത്തെ കൂട്ടായ പ്രവർത്തനത്തിലൂടെ സ്കൂളിൻെറ ഭൗതിക സൗകര്യങ്ങളിൽ അത്‍ഭുത പൂർവ്വമായ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്.കുടിവെള്ള പ്രശ്നം,സൗകര്യപ്രദമായ സയൻസ് ലാബ്,സ്കൂൾ ബസ്,ലെെബ്രറി നവീകരണം.ചുറ്റുമതിൽ, ഗെെറ്റ് എന്നിവയുടെ പുന.നിർമ്മാണം,വിശാലമായ ഓഡിറ്റോറിയം,തുടങ്ങിയ പ്രധാന ലക്ഷ്യങ്ങൾ മുൻനിർത്തിയായിരുന്നു കമ്മിറ്റി പ്രവർത്തിച്ചത്.ഇതിലേറെക്കുറെ പരിഹരിക്കാൻ കഴിഞ്ഞിട്ട‍ുണ്ട്.

ജില്ലാ പഞ്ചായത്തിൻെറ ഇരുപത്തി അഞ്ച് ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് ആൺ കുട്ടികൾക്കും,പെൺ കുട്ടികൾക്കുമുള്ള രണ്ട് മനോഹരമായ ടേയിലറ്റ് ബ്ലോക്കുകളുടെയും ജില്ലാ പഞ്ചായത്ത് അനുവദിച്ച അഞ്ച് ലക്ഷം രൂപയുടെ ഫൺണീച്ചർ ഉപയോഗപ്പെടുത്തി നവീകരിച്ച ലെെബ്രറിയുടെയും,സർക്കാറിൻെറ "സ്‍റ്റാർസ്" പദ്ധതിയിൽ ഉൾപ്പെടുത്തി SSK വയനാട് വഴി അനുവദിച്ച പത്ത് ലക്ഷം രൂപ ഉപയോഗിച്ച് സ്മാർട്ടാക്കിയ പ്രീ പ്രെെമറി യുടെയും ഉദ്ഘാടനം മികച്ച രീതിയിൽ സംഘടിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ചടങ്ങിൽ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി ബാലൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർ‍മാൻ എം മുഹമ്മദ് ബഷീർ,ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, എസ് എസ് കെ വയനാട് കോർഡിനേറ്റർമാർ എന്നിവരെയെല്ലാം പങ്കെടുപ്പിക്കാൻ കഴിഞ്ഞു.

നമ്മുടെ ഏറ്റവും വലിയൊരു ആവശ്യമായിരുന്നു സ്കൂൾ ബസ്.അഡ്വ. ടി സിദ്ധിഖ് എം എൽ എ ഇതിനായി ഇരുപത്തി ഒന്ന് ലക്ഷം അനുവദിക്കുകയുണ്ടായി.സ്കൂൾ ബസിൻെറ ഉദ്ഘാടനവും ആഘോഷപൂർവ്വം നാം നടത്തുകയുണ്ടായി.ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർ‍മാൻ എം മുഹമ്മദ് ബഷീർ,ഗ്രാമ പഞ്ചായത്ത് വെെസ് പ്രസി‍ഡൻറ് ഗിരിജ കൃഷ്ണ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയ ജന പ്രതിനിധികളുടെ സാനിധ്യത്തിൽ കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ അഡ്വ. ടി സിദ്ധിഖ് സ്കൂൾ ബസിൻെറ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.ചടങ്ങിൽ പങ്കെടുത്തവർക്കെല്ലാം പായസം നൽകി.

സൗകര്യ പ്രദമായ സയൻസ് ലാബ് എന്നത് മറ്റൊരു പ്രധാന ആവശ്യമായിരുന്നു. ഇതിനായി ജില്ലാ പഞ്ചായത്ത് പതിനഞ്ച് ലക്ഷം രൂപയുടെ ഫണ്ട് അനുവദിക്കുയും അതിൻെറ വർക്കുകൾ നടക്കുകയും ചെയ്യുകയാണ്.കൂടാതെ ഓഫീസ്, സ്റ്റാഫ് റൂം എന്നിവ നവീകരിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് പത്ത് ലക്ഷം രൂപയുടെ ഫർണീച്ചറുകൾ അനുവദിക്കുകയും വർക്ക് പൂർത്തിയാക്കി നവീകരിക്കുകയും ചെയ്തിട്ടുണ്ട്.

ചുറ്റുമതിലും, ഗെെറ്റും പുന.നിർമ്മിക്കുക എന്നത് നമ്മുടെ മറ്റൊരു പ്രധാന പ്രവർത്തന ലക്ഷ്യമായിരുന്നു. ഇതിനായി പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിനെ സമീപിച്ചു. ചുറ്റുമതിൽ നിർമ്മാണത്തിനായി ആറ് ലക്ഷം രൂപ അനുവദിക്കുയും ഇതിൻെറ പണി നടന്ന്കൊണ്ടി രിക്കുകയുമാണ്.

എസ് എസ് കെ വയനാട് അനുവദിച്ച ഒരു ലക്ഷത്തി അറുപതിനായിരം രൂപ ഉപയോഗപ്പെടുത്തി രണ്ട് ടേയിലറ്റ് ഉൾക്കൊള്ളുന്ന ബ്ലോക്കിൻെറ വർക്കും ഏറെക്കുറെ പൂർത്തിയാക്കിയിട്ടുണ്ട്.മറ്റൊരു അതിപ്രധാന ആവശ്യമായ കുടിവെള്ള പ്രശ്നം ഉടൻ പരിഹാര മാകുമെന്ന പ്രതീക്ഷയിലാണ്. ബോർവെല്ലിനായി ജില്ലാ പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ ഫണ്ട് വകയിരുത്തി നടപടിക്രമങ്ങൾ പൂർത്തിയായികൊണ്ടിരിക്കുന്നു. സ്കൂളിൻെറ ആവശ്യങ്ങൾ കണ്ടറിഞ്ഞ് ഭൗതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്തി ഏറ്റവുമധികം സഹായം നൽകിയ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എം മുഹമ്മദ് ബഷീറിനോട് കമ്മിറ്റിയുടെ പ്രത്യേക ക്യതക്ഞത രേഖപ്പെടുത്തുന്നു.

സ്ഥാപനത്തിൻെറ ഭൗതിക സൗകര്യങ്ങൾ മെച്ചെപ്പെടുത്തുന്നതിൽ ഫണ്ട് അനുവദിച്ച് ടി സിദ്ധിഖ് എം എൽ എ,വയനാട് ജില്ലാ പഞ്ചായത്ത്,പ‍‍ടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് , SSK വയനാട് എന്നിവരോടും വാർഡ് മെമ്പർ ബുഷറ വെെശ്യൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികളോടുമുള്ള നന്ദിയും കടപ്പാടും പ്രത്യേകം രേഖപ്പെടുത്തുന്നു.

ക്ലാസ് പി ടി എ യോഗങ്ങൾ

എല്ലാ മാസവും ക്ലാസ് ടെസ്റ്റുകളും യൂണിറ്റ് പരീക്ഷകളും നടത്തി, ശേഷം LP,UP,HS സെക്ഷനുകളുടെ ക്ലാസ് പി ടി എ യോഗങ്ങൾ പ്രത്യേകം വിളിച്ച് ചേർക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ യോഗങ്ങളിലും ഏതാണ്ടെല്ലാം രക്ഷിതാക്കളും പങ്കെടുത്തിരുന്നു. ഇത്തരം സംഗമങ്ങളിൽ വിദഗ്ദരായ എക്സ്പേർട്ടുകളെ ഉപയോഗപ്പെടുത്തി മോട്ടിവേഷൻ ക്ലാസുകളും, ബോധവത്ക്കരണ ക്ലാസുകളും നൽകിയിട്ടുണ്ട്. പത്താം തരം രക്ഷിതാക്കളുടെ മാത്രം പത്തോളം ക്ലാസ് പി ടി എ യോഗങ്ങൾ ചേർന്നത് ഇവിടെ പ്രത്യേകം പരാമർശിക്കാൻ ആഗ്രഹിക്കുന്നു.

പി ടി എ എക്സിക്യുട്ടീവ് കമ്മറ്റി യോഗങ്ങൾ

പി ടി എ കമ്മറ്റി നിലവിൽ വന്ന ശേഷം ഏഴ് എക്സിക്യൂട്ടീവ് യോഗങ്ങൾ, ആറ് എം പി ടി എ യോഗങ്ങൾ,3എസ് എം സി യോഗങ്ങൾ ചേർന്നിട്ടുണ്ട്. യോഗങ്ങളിലെല്ലാം പരമാവധി അംഗങ്ങൾ പങ്കെടുക്കുകയും കൂട്ടായ ചർച്ചകളിലൂടെ തീരുമാനങ്ങളെടുത്ത് നടപ്പിലാക്കി യിട്ടുമുണ്ട്. പല പ്രോഗ്രാമുകളും നടത്തുന്നതിനായുള്ള സാമ്പത്തിക ആവശ്യങ്ങൾക്കായി അംഗങ്ങൾ സ്വയം തുക നൽകി സഹരിച്ച കാര്യം കൂടി ഇവിടെ രേഖപ്പെടത്തട്ടേ. കഴിഞ്ഞ രണ്ട് വർഷവും SSLC പരീക്ഷയ്ക്ക് ഗോത്ര വർഗ്ഗ വിദ്യാർത്ഥികളെ സ്കൂളിലെത്തിച്ച് പരീക്ഷ എഴുതിക്കുന്നതിൽ പി ടി എ അംഗങ്ങളുടെ സഹകരണം എടുത്ത് പറയേണ്ടതാണ്. സ്മാ‍‍ട്ട് ബെല്ല്, മിൿസി, പാത്രങ്ങൾ, ഉരുളി തുടങ്ങിയ സാധനങ്ങൾ സ്പോൺസർഷിപ്പിലൂടെ എത്തിച്ച് സ്കൂളിൻെറ പ്രവർത്തനങ്ങളിൽ കാര്യക്ഷമമായ ഇടപെടൽ നടത്തനും അംഗങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.

2023-24 അധ്യയന വർഷം പാഠ്യ-പാഠ്യേതര രംഗങ്ങളിൽ ഉയർന്ന‍ നിലവാരം പുലർത്താന് ‍നമ്മുക്ക് കഴിഞ്ഞു.സ്കൂളിൻെറ അക്കാദമിക നിലവാരം ഉയർന്നിട്ടുണ്ട്.ഭൗതിക സാഹചര്യങ്ങളിൽ പ്രകടമായ മാറ്റങ്ങൾ കൊണ്ട് വരാൻ കഴിഞ്ഞിട്ടുണ്ട്. ഇനിയും സൗകര്യങ്ങൾ വർദ്ധിപ്പിക്കാനുണ്ട്.വിശായമായ ഓഡിറ്റോറിയം വേണം. ഗെെറ്റ് പുന.നിർമ്മിക്കണം.വാഷ് ഏരിയകൾ പണിയണം. ഭക്ഷണ ശാല സൗകര്യപ്പെടുത്തണം. കൂടുതൽ വിശാലമായ പ്ലേ ഗ്രൗണ്ടിനായി ഭൂമി കണ്ടെത്തണം, ഇതൊരു ഹയർസെക്കണ്ടറി സ്കൂളായി ഉയർത്തണം ...........ഇനിയും ഒരുപാട് ലക്ഷ്യങ്ങൾ നമ്മുക്ക് മുന്നിലുണ്ട്. ഈ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിന് വരുന്ന പി ടി എ കമ്മറ്റിക്ക് കഴിയട്ടെ എന്നാശംസിക്കുന്നു. നമ്മുടെ വിദ്യാലയത്തിൻെറ ഭൗതിക സൗകര്യങ്ങൾ മെച്ചെപ്പെടുത്തുന്നതിനും, അക്കാദമിക നിലവാരം ഉയർത്തുന്നതിനും സഹായിച്ച ജനപ്രതിനിധികൾ, പി ടി എ, എം പി ടി എ, എസ് എം സി അംഗങ്ങൾ, അധ്യാപകർ,രക്ഷിതാക്കൾ,നാട്ടുകാർ,മറ്റ് ഗുണകാംക്ഷികൾ എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും അറിയിച്ച് കൊണ്ട് 2023-24 അധ്യയന വർഷത്തെ പ്രവർത്തന റിപ്പോർട്ട് ഈ ജനറൽ ബോഡി മുമ്പാകെ സമർപ്പിക്കുന്നു.

പി ടി എ എക്സിക്യുട്ടീവ് കമ്മറ്റി 2023-24

പേര് സ്ഥാനം ഫോൺനമ്പർ
മ‍ുഹമ്മദ് ഷാഫി പ്രസിഡൻറ് 9605037993
അബ്‍ദുൾ റഷീദ് കെ സെക്രട്ടറി 9961958577
ഷൗക്കത്ത് ഫെെസി വെെ.പ്രസിഡൻറ് 9744357552
മുഹമ്മദ് കെ അംഗം 9947092254
ശ്രീനിവാസൻ കെ എസ് അംഗം 9947414614
ഹസീന കെ അംഗം 9562586095
നഫീസ അംഗം 9645513102
റഫീന അംഗം 8156848125
ലത ചന്ദ്രൻ അംഗം 7510802355
ഹാരിസ് കെ അംഗം 9961173090
ഗോപീദാസ് എം എസ് അംഗം 8086236555
വിദ്യ എ അംഗം 9605238705
അന്നമ്മ പി യു അംഗം 9544019322
ജിൻസി ജോർജ് അംഗം 9562082024
സുധീഷ് വി സി അംഗം 9961799808