ഗവ. എച്ച് എസ് ഓടപ്പളളം/ പാഠ്യേതര പ്രവർത്തനങ്ങൾ /അഥിതിക്കൊപ്പം അരമണിക്കൂർ.

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ ഗ്രാമം എന്റെ വിദ്യാലയം പ്രോജക്ടിന്റെ ഭാഗമായി 2016 ൽ ആരംഭിച്ച പദ്ധതിയാണ് അഥിതിക്കൊപ്പം അര മണിക്കൂർ. വയനാട്ടിലെത്തുന്ന വിവിധ മേഖലകളിൽ കഴിവുതെളിയിച്ച പ്രഗത്ഭരും പ്രാദേശികമായി ലഭ്യമാകുുന്നവരും ഈ പരിപാടിയിൽ അഥിതികളായെത്തുന്നു. എൽ. പി, യു. പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികൾക്കായി മാസത്തിലൊരിക്കൽ വ്യത്യസ്ത അഥിതികൾ സ്കൂളിലെത്തി കുട്ടികളുമായി സംവദിക്കുന്നു. ക്ലാസ് സമയം നഷ്ടപ്പെടാതിരിക്കാൻ ഉച്ചയ്ക്കുള്ള ഇടവേളയിലെ അര മണിക്കൂർ സമയമാണ് ഇതിന് ഉപയോഗിക്കുന്നത്