ഗവ. എച്ച് എസ് ഓടപ്പളളം/പാഠ്യേതര പ്രവർത്തനങ്ങൾ/സ്കൂൾ സ്റ്റുഡിയോ

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ മീഡിയാ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സ്കൂൾ സ്റ്റുഡിയോ പ്രവർത്തിക്കുന്നത്. സ്കൂൾ പ്രദേശത്തെ നാട്ടുവാർത്തകൾ മീഡിയാ ക്ലബ്ബിലെ കുട്ടികൾ തന്നെ ശേഖരിച്ച് സ്കൂൾ സ്റ്റുഡിയോ വഴി റിക്കോർഡിങ്ങും എഡിറ്റിങ്ങും നടത്തി സംപ്രേഷണം ചെയ്യുന്നു. പഠനാവശ്യത്തിനുള്ള വീഡിയോകളും‍ ഇവിടെ നിർമിക്കാറുണ്ട്. സ്റ്റുഡിയോയുടെ നടത്തിപ്പുകാർ ഏഴാം ക്ലാസ്സിലെ കൂട്ടുകാരാണ്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികളാണ് റിക്കോർഡിങ്ങും എഡിറ്റിങ്ങും നടത്തുന്നത്.