ഗവ. എച്ച് എസ് എൽ പി എസ് പാപ്പനംകോട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അന്നത്തെ പ്രഥമാദ്ധ്യാപകൻ ശ്രീ.ശ്രീധരൻ നായർ ആയിരുന്നു. 31. 10, 1961 ൽ രാഷ്ട്രപതി ഡോ. എസ്.രാധാകൃഷ്ണൻ അദ് ദേഹത്തിന് വിശിഷ്ട സേവനത്തിനുള്ള ദേശീയ അവാർഡ് നൽകി. അമേരിക്കൻ അംബാസിഡർ ശ്രീ. ഗബേത്ത് ഇന്ത്യയിൽ ആദ്യമായി കെയർ ഫീഡിംഗ് ഉദ്ഘാടനം ചെയ്തത് ഈ സ്ഥാപനത്തിൽ വച്ചായിരുന്നു. 1981ൽ ഇതൊരു ഹൈസ്കൂളായി ഉയർത്തി. സ്ഥലപരിമിതിമൂലം 1984 ൽ അഞ്ചാം സററാൻഡേർഡ് മുതൽ വേർപ്പെടുത്തുകയും 1988 ജൂലൈ 5 ന് ഗവ.എച്ച്.എസ്.എൽ.പി.എസ്. രൂപം കൊള്ളുകയും ചെയ്തു.